കൊടുങ്കാറ്റിൽ സ്‌പോർട്‌സ് ക്ലബ്ബിന്റെ മേൽക്കൂര തകർന്നു; അർജന്റീനയിൽ 13 മരണം

അർജന്റീനയിൽ സ്‌പോർട്‌സ് ക്ലബ്ബിന്റെ മേൽക്കൂര തകർന്ന് 13 പേർ മരിച്ചു. തുറമുഖ നഗരമായ ബഹിയ ബ്ലാങ്കയിലാണ് അപകടമുണ്ടായത്. സ്കേറ്റിംഗ് മത്സരം നടക്കുന്നതിനിടെ കനത്ത മഴയിലും കൊടുങ്കാറ്റിലും സ്പോർട്സ് ക്ലബ്ബിന്റെ മേൽക്കൂര തകർന്ന് വീഴുകയായിരുന്നു.
അർജന്റീനയുടെ ധാന്യ ഉത്പാദന പ്രദേശങ്ങളിലൊന്നായ ബ്യൂണസ് ഐറിസ് പ്രവിശ്യയുടെ തെക്കേ അറ്റത്തിനടുത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. കൊടുങ്കാറ്റിനെക്കുറിച്ച് ബ്യൂണസ് ഐറിസിലെ നിവാസികൾക്ക് രാജ്യത്തെ കാലാവസ്ഥാ വകുപ്പ് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. മണിക്കൂറിൽ 140 കിലോമീറ്റർ (87 മൈൽ) വേഗത്തിലുള്ള കാറ്റാണ് നഗരത്തിൽ വീശിയടിച്ചത്.
പ്രസിഡന്റ് ഹാവിയർ മിലിയും ബഹിയ ബ്ലാങ്ക മേയറും മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. മരണത്തിൽ ഹാവിയർ മിലേയുടെ ഓഫീസ് അനുശോചനം രേഖപ്പെടുത്തി. കൊടുങ്കാറ്റ് ശക്തിപ്രാപിച്ച് 150 കിലോമീറ്റർ (93 മൈൽ) വരെ വേഗതിൽ വീശിയടിക്കാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പുലർത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.
Story Highlights: At Least 13 Dead as Storm Tears Through Argentine Port City
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here