രോഹിത് ശർമ ചെന്നൈയിലേക്കോ? ഭാര്യ റിതികയുടെ ‘യെല്ലോ ഹാർട്ട്’ ചർച്ചയാക്കി സോഷ്യൽ മീഡിയ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17ാം സീസൺ ആരംഭിക്കാനിരിക്കെ മുംബൈ ഇന്ത്യൻസ് രോഹിത് ശർമയെ നായകസ്ഥാനത്ത് നിന്ന് മാറ്റിയത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. രോഹിത്തിനെ മുംബൈ നായകസ്ഥാനത്ത് നിന്ന് മാറ്റുകയും ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കുകയുമായിരുന്നു. മുംബൈ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരേ വ്യാപക വിമർശനമായിരുന്നു ഉയർന്നത്.
സൂര്യകുമാർ യാദവും ജസ്പ്രീത് ബുംറയുമെല്ലാം ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തോട് വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. എന്നാൽ രോഹിത് ശർമ മുംബൈ ക്യാമ്പ് വിടുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ സജീവമായിരിക്കുന്നത്. രോഹിത് ശർമ ചെന്നൈ സൂപ്പർ കിങ്സിലേക്ക് എത്തുമെന്ന അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. ഇതിന് സൂചന നൽകിയിരിക്കുകയാണ് രോഹിത് ശർമയുടെ ഭാര്യ റിതിക.
രോഹിത് ശർമയെ മുംബൈ നായകസ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ സിഎസ്‌കെ രോഹിത്തിന് ആദര സൂചകമായി പോസ്റ്റ് ചെയ്ത കുറിപ്പിലാണ് റിതികയുടെ കമന്റെത്തിയത്. പോസ്റ്റിന് താഴെ മഞ്ഞ കളറിലുള്ള ലൗ പോസ്റ്റ് ചെയ്താണ് റിതിക സിഎസ്‌കെയോട് നന്ദി അറിയിച്ചത്. ഇതാണിപ്പോൾ രോഹിതിന്റെ കൂടുമാറ്റത്തിനെക്കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിപ്പിച്ചത്. രോഹിത് സിഎസ്‌കെയിലേക്കാവും കൂടുമാറുകയെന്നാണ് ഇപ്പോൾ ആരാധകർ പറയുന്നത്.
Read Also : രോഹിത് വഴിമാറിയതോ മാറ്റിച്ചതോ? ഹാർദികിന്റെ വരവിൽ മുംബൈ ഇന്ത്യൻസിന്റെ ഭാവി ഗുണകരമാകുമോ?
ഈ സീസണോടെ ധോണി സിഎസ്‌കെയിലെ കരിയറിന് വിരാമമിട്ടേക്കും. ധോണിക്ക് പകരം സിഎസ്‌കെയുടെ നായകനായി രോഹിത് ശർമയെത്താനും സാധ്യതയുണ്ട്. രോഹിത്തിന്റെ സമീപകാലത്തെ ഐപിഎല്ലിലെ പ്രകടനങ്ങൾ മോശമാണ്. അതുകൊണ്ടുതന്നെ വരുന്ന സീസൺ രോഹിത്തിനെ സംബന്ധിച്ച് നിർണ്ണായകമാണ്. നായകസ്ഥാനത്ത് നിന്ന് മാറ്റിയാലും ഈ സീസണിൽക്കൂടി രോഹിത് മുംബൈയിൽ തുടരാനാണ് സാധ്യത. 2011ൽ മുംബൈയിലെത്തിയ രോഹിത്തിന് 2013ലാണ് നായകസ്ഥാനം ലഭിക്കുന്നത്.
രോഹിത് ശർമയെ മാറ്റിയാണ് ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനായി ടീം പ്രഖ്യാപിച്ചത്. ഭാവി മുന്നിൽക്കണ്ടാണ് ക്യാപ്റ്റനെ മാറ്റുന്നതെന്നായിരുന്നു മുംബൈ ടീമിന്റെ പെർഫോമൻസ് മാനേജർ മഹേള ജയവർധനെ അറിയിച്ചത്. 2013ൽ റിക്കി പോണ്ടിങ്ങിൽനിന്ന് ക്യാപ്റ്റൻ സ്ഥാനമേറ്റെടുത്ത രോഹിത്ത് ടീമിനെ അഞ്ച് സീസണിൽ കിരീട നേട്ടത്തിലെത്തിച്ചിരുന്നു. 2013, 2015, 2017, 2019, 2020 വർഷങ്ങളിലാണ് രോഹിത്തിന് കീഴിൽ ടീം ഐപിഎൽ ചാമ്പ്യന്മാരായത്.
Story Highlights: Rohit Sharma’s wife Ritika Sajdeh melts internet with Yellow Heart reaction on CSK post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here