വണ്ടിപ്പെരിയാർ കേസ് ഹൈക്കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കണം; വി.എം സുധീരൻ
വണ്ടിപ്പെരിയാർ കേസ് ഹൈക്കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ രംഗത്ത്. സിബിഐ അന്വേഷിച്ചിട്ടും വാളയാർ കേസിൽ നീതി ഉറപ്പായില്ല. അതുകൊണ്ടാണ് കോടതിയിൽ മേൽനോട്ടം വേണ്ടത് എന്ന് ഉറപ്പിച്ച് പറയുന്നത്. കുറ്റക്കാരായ ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീൽ നൽകാനുള്ള കത്ത് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നാളെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് നൽകും. കേസ് ഡയറി ഡിജിപിയുടെ ഓഫീസിന് കൈമാറാനും നിർദേശം നൽകും.
ഇടുക്കി എസ്പി, ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർമാർ, ഡിവൈഎസ്പിമാർ, അന്വേഷണ ഉദ്യോഗസ്ഥർ എന്നിവർ യോഗം ചേർന്ന് വിധി വിശകലനം ചെയ്തു. പോക്‌സോ കേസിലെ വിവിധ വകുപ്പുകൾ തെളിയിക്കാത്തത് വിധിയിൽ വേണ്ടത്ര പരാമർശിച്ചിട്ടില്ലെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടും. ബലാത്സംഗ കേസിൽ ഇരയ്ക്ക് നീതി ലഭിക്കാത്തതും ആയുധമാക്കും.
വാളയാർ പെൺകുട്ടികളുടെ കുടുംബവും സമര സമിതി പ്രതിനിധികളും അഭിഭാഷകരും ഉച്ചയോടെ വണ്ടിപ്പെരിയാറിലെ വീട്ടിലെത്തുന്നുണ്ട്. അതേസമയം വിധിയിൽ പ്രതിഷേധിച്ച് യുവമോർച്ചയും മഹിളാ സംഘവും വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും.
Story Highlights : Paris 2024 opening ceremony Olympic article
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here