ഗവർണറുടെ സുരക്ഷ വേണമെങ്കിൽ എസ്എഫ്ഐ ഏർപ്പെടുത്തും; എ കെ ബാലൻ

സംസ്ഥാനത്ത് ഭരണഘടന സംവിധാനം തകർക്കാൻ ഗവർണര്‍ ബോധപൂർവ്വമായ ശ്രമം നടത്തുന്നുവെന്ന് എകെ ബാലൻ. മുൻ കേരളാ ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവത്തിന്റെ കാല് കഴുകിയ വെള്ളം കുടിക്കണം ആരിഫ് മുഹമ്മദ് ഖാൻ. എന്ത് അസുഖമാണ് ഗവർണർക്ക്? 600 പൊലീസുകാരെ മുന്നിൽ നിര്‍ത്തിയാണ് ഗവര്‍ണര്‍ എസ്എഫ്ഐയെ വെല്ലുവിളിക്കുന്നത്.(A K Balan Against Arif Mohammad Khan)
എസ്എഫ്ഐ ഗവർണറെ ശാരീരികമായി ഒന്നും ചെയ്യില്ല. ഇതിന്റെ പേരിൽ ഗവർണർക്ക് ഏർപ്പെടുത്തിയ പൊലീസ് സുരക്ഷ സർക്കാർ പിൻവലിക്കണമെന്നും ഗവർണറുടെ സുരക്ഷ വേണമെങ്കിൽ എസ്എഫ്ഐ ഏർപ്പെടുത്തുമെന്നും എകെ ബാലൻ പറഞ്ഞു.
ആരുടേയും ഔദാര്യത്തിലല്ല എസ്എഫ്ഐ വളർന്നതെന്ന് എകെ ബാലൻ പറഞ്ഞു. മുൻപ് ഇഎംഎസിനും നായനാർക്കും വിഎസിനും എതിരായി പോലും എസ്എഫ്ഐ പ്രതിഷേധിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു സംഘടനയുടെ വാലാട്ടി പ്രസ്ഥാനമല്ല എസ്എഫ്ഐ.
ബാനർ എവിടെ കെട്ടണമെന്ന് കരുതിയാലും എസ്എഫ്ഐ കെട്ടുക തന്നെ ചെയ്യും. കണ്ണൂരിന്റെ ചരിത്രത്തെ പറ്റി ഗവർണർക്ക് എന്തറിയാം? ചരിത്രം പഠിച്ച് വരണം. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനാണ് ഗവര്‍ണറുടെ ബോധപൂര്‍വമായ ശ്രമമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ വിലയിരുത്തൽ. ഇന്ന് ചേര്‍ന്ന അവൈലബിൾ യോഗത്തിലാണ് ഗവര്‍ണറുടെ നീക്കങ്ങൾ സംബന്ധിച്ച് വിലയിരുത്തിയത്.
Story Highlights: A K Balan Against Arif Mohammad Khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here