സൗദി ഇന്ത്യാ സാംസ്‌കാരികോത്സവം ജനുവരി 19 ന് ജിദ്ദയില്‍
അഞ്ച് സഹസ്രാബ്ദങ്ങളിലേക്ക് നീളുന്ന അറബ് ഇന്ത്യാ സൗഹൃദപ്പെരുമയും തന്ത്രപ്രധാന പങ്കാളിത്തവും അടയാളപ്പെടുത്തുന്ന സൗദി ഇന്ത്യാ സാംസ്‌കാരികോത്സവത്തിന് ജിദ്ദയില്‍ അരങ്ങൊരുങ്ങുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലുമായി സഹകരിച്ച് ഗുഡ്വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് (ജിജിഐ) സംഘടിപ്പിക്കുന്ന സൗദി ഇന്ത്യ ഫെസ്റ്റിവല്‍ സീസണ്‍-1 ജനുവരി 19 ന് വെള്ളിയാഴ്ച വൈകീട്ട് ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കും. (Saudi India Cultural Festival in Jeddah on January 19)
5K Camaraderie (അഞ്ച് സഹസ്രാബ്ദത്തെ ഉറ്റ സൗഹൃദപ്പെരുമ) എന്ന പ്രമേയത്തിലുള്ള ഫെസ്റ്റിവലിന്റെ ബ്രോഷര്‍ പ്രകാശനം കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം നിര്‍വഹിച്ചു. പൗരാണികകാലം മുതല്‍ക്കേ അഭംഗുരം തുടരുന്ന സൗദി ഇന്ത്യന്‍ സാംസ്‌കാരിക വിനിമയം കൂടുതല്‍ കരുത്തുറ്റതാക്കുന്നതില്‍ സുപ്രധാന നാഴികക്കല്ലായിരിക്കും ഫെസ്റ്റിവലെന്നും ഇത് വന്‍വിജയമാക്കുന്നതിന് എല്ലാവരുടെയും സഹകരണം ഉണ്ടായിരിക്കണമെന്നും കോണ്‍സല്‍ ജനറല്‍ പറഞ്ഞു.
Read Also : ലോക ഫുട്‌ബോളിലെ ‘എട്ടാം’ അത്ഭുതം; വീണ്ടും ബാലൺ ദ് ഓറിൽ മുത്തമിട്ട് മെസി
ഫെസ്റ്റിവലിന്റെ കോണ്‍സുലേറ്റ് കോര്‍ഡിനേറ്റര്‍ കൂടിയായ ഹജ്ജ് ആന്റ് കമേഴ്സ്യല്‍ കോണ്‍സല്‍ മുഹമ്മദ് അബ്ദുല്‍ ജലീല്‍, പ്രസ്, ഇന്‍ഫര്‍മേഷന്‍, കള്‍ച്ചര്‍ വിഭാഗം കോണ്‍സല്‍ മുഹമ്മദ് ഹാഷിം, ജിജിഐ പ്രസിഡന്റ് ഹസന്‍ ചെറൂപ്പ, ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, വൈസ് പ്രസിഡന്റ് ജലീല്‍ കണ്ണമംഗലം, ഇവെന്റ് കണ്‍വീനര്‍ സക്കരിയാ ബിലാദി എന്നിവര്‍ പ്രകാശനച്ചടങ്ങില്‍ സംബന്ധിച്ചു.
സൗദി അറേബ്യയുടെ ചരിത്രത്തില്‍ ആദ്യമായി നടക്കുന്ന ഇത്തരമൊരു സാംസ്‌കാരികോത്സവത്തില്‍ ഇന്ത്യന്‍ വംശജരായ നൂറുകണക്കിന് സൗദി പ്രമുഖരും ഇന്ത്യക്കാരും കുടുംബങ്ങളുമടക്കം രണ്ടായിരത്തോളം പേര്‍ പങ്കെടുക്കുമെന്ന് ജിജിഐ ഭാരവാഹികള്‍ അറിയിച്ചു. സൗദി കലാകാരന്മാരോടൊപ്പം ഇന്ത്യന്‍ കൗമാര കലാ പ്രതിഭകളും അണിനിരക്കുന്ന സാംസ്‌കാരികോത്സവത്തില്‍, അറബ്, ഇന്ത്യന്‍ പരമ്പരാഗത കലാപരിപാടികള്‍ അരങ്ങേറും.
പരസ്പര വിശ്വാസ്യതയുടെയും ഊഷ്മളസൗഹൃദ പ്പെരുമയുടെയും വീരഗാഥകളാല്‍ സമ്പന്നമായ പൗരാണികകാലം മുതലുള്ള അറബ് ഇന്ത്യാ സാംസ്‌കാരിക വിനിമയത്തിന്റെയും വ്യാപാര കൊള്ളക്കൊടുക്കലുകളുടെയും ഈടുവെപ്പുകള്‍ അനാവരണം ചെയ്യുന്ന ഡോക്യുമെന്ററി സാംസ്‌കാരികോത്സവത്തിന്റെ സവിശേഷതകളിലൊന്നായിരിക്കും. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ തെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡ -ഗള്‍ഫ് കുടിയേറ്റ ഇടനാഴിയുടെ സ്പന്ദനങ്ങള്‍ സാംശീകരിക്കുന്നതും പ്രവാസചരിത ത്തിന്റെ ഉജ്വല ഏടുകള്‍ അനാവൃതമാവുന്നതുമായിരിക്കും ആഘോഷപരിപാടികളെന്ന് ജിജിഐ ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights: Saudi India Cultural Festival in Jeddah on January 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here