‘ഹൽവ നൽകും വോട്ട് നൽകില്ല’ ഗവർണർക്കെതിരെ മന്ത്രി പി എ മുഹമ്മദ് റിയാസ്

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ മന്ത്രി പി എ മുഹമ്മദ് റിയാസ്. ഹൽവ നൽകിയ കൈ വോട്ട് നൽകില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ട്വന്റിഫോറിനോട് പറഞ്ഞു. ഗവർണർ തന്റെ ബിജെപി ആശയവുമായി കോഴിക്കോട് വോട്ടുതേടി നോക്കട്ടെയന്നും മന്ത്രി വ്യക്തമാക്കി.(P A Muhammad Riyas Against Aarif Muhammad Khan)
യുഡിഎഫിലെ മതനിരപേക്ഷ മനസുകൾ കളം മാറി എൽഡിഎഫിൽ എത്തുമെന്ന് മന്ത്രി പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിന്റേത് ബിജെപി നിലപടുകളെ പിന്തുണയ്ക്കുന്ന സമീപനം. മതനിരപേക്ഷ തകർക്കുന്ന നീക്കത്തിനെതിരെ കോൺഗ്രസ് മിണ്ടുന്നില്ല. അധികാരക്കൊതി മൂത്ത് അന്ധമായ എൽഡിഎഫ് വിരോധമാണ് കോൺഗ്രസിനെന്നും മന്ത്രി വ്യക്തമാക്കി.
എന്നാൽ ഗവർണറെ തിരിച്ചുവിളിക്കാൻ കേന്ദ്രസർക്കാരിന് കത്ത് അയക്കുമെന്ന് മന്ത്രി കെ രാജൻ വ്യക്തമാക്കി. സർക്കാരിനെ അട്ടിമറിക്കാമെന്ന തെറ്റിദ്ധാരണ ഗവർണർക്കുണ്ടാകാം. ഗവർണർ നിലവിട്ട് പെരുമാറുന്നത് അപകടകരമെന്ന് മന്ത്രി പറഞ്ഞു.
Story Highlights: P A Muhammad Riyas Against Aarif Muhammad Khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here