Advertisement

കണ്ണൂരില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു; പൂജാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

December 20, 2023
Google News 2 minutes Read

കണ്ണൂർ പാനൂർ വടക്കേ പൊയിലൂർ കുരുടൻകാവ് ഭഗവതി ക്ഷേത്രത്തിൽ ഇടഞ്ഞ ആനയെ തളച്ചു. . ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള എഴുന്നള്ളത്തിനിടെയാണ് ആന ഇടഞ്ഞത്. ചൊവ്വാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം. ആനപ്പുറത്തുണ്ടായിരുന്ന പൂജാരി അത്ഭുതകരമായി രക്ഷപ്പെട്ടു. എഴുന്നള്ളത്തിൽ പങ്കെടുക്കാനായി ഒട്ടേറെ ഭക്തർ എത്തിയിരുന്നു.(Elephant Getting Violent in Kannur)

ആനപ്പുറത്തുണ്ടായിരുന്ന ക്ഷേത്ര പൂജാരി മരത്തിൽ തൂങ്ങി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും താഴേക്ക് വീണു. തുടർന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ച കൊമ്പനെ പിന്നീട് തളച്ചു.എഴുന്നള്ളിപ്പിന് മൂന്ന് ആനകളാണ് ഉണ്ടായിരുന്നത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഇതിൽ ഒരു ആന, ഇടഞ്ഞ ആനയെ ആക്രമിച്ചതാണ് സംഭവത്തിന് തുടക്കമിട്ടതെന്നാണ് വിവരം. ഏറെ പണിപ്പെട്ട് ബുധനാഴ്ച പുലർച്ചയോടെയാണ് തൃശൂരിൽ നിന്നെത്തിയ എലിഫന്റ് സ്‌ക്വാഡ് ആനയെ തളച്ചത്. ആനയെ വേങ്ങേരിയിലെ ആനത്തറിയിലേക്ക് മാറ്റി.

Story Highlights :  Elephant Getting Violent in Kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here