Advertisement

സമരം വ്യാപിപ്പിച്ച് കോൺഗ്രസ്; അഞ്ച് ലക്ഷം പ്രവർത്തകർ അണിനിരക്കുമെന്ന് കെപിസിസി

December 20, 2023
2 minutes Read
K Sudhakaran

നവകേരള സദസിനെതിരെ പ്രതിഷേധിച്ച KSU യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച നടപടിയിൽ സമരം വ്യാപിപ്പിക്കാൻ കോൺഗ്രസ്. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും നടക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാർച്ച് ഉദ്ഘാടനം ചെയ്യും.(police station march on violence against congress)

പൊലീസിനെതിരെ കോൺഗ്രസ് സംഘടിപ്പിക്കുന്ന സംസ്ഥാന വ്യാപക പ്രതിഷേധത്തിനും ഇന്ന് തുടക്കം. സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലേക്കും പ്രതിഷേധം നടത്തും. അഞ്ച് ലക്ഷം പ്രവർത്തകർ പങ്കെടുക്കുമെന്ന് കെപിസിസി അറിയിച്ചു.

കോണ്‍ഗ്രസിന്റെ മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു, മഹിളാ കോണ്‍ഗ്രസ്, മറ്റു പോഷക സംഘടനകള്‍ എന്നിവയുടെ നേതാക്കളും പ്രവർത്തകരും ബഹുജന മാര്‍ച്ചില്‍ പങ്കെടുക്കും.

നവകേരള യാത്ര അക്രമയാത്രയാകുകയും ജനങ്ങള്‍ പൊറുതി മുട്ടുകയും ചെയ്ത സാഹചര്യത്തില്‍ അതിനെ ചെറുക്കാനുള്ള കോൺഗ്രസിന്റെ പോരാട്ടത്തിൽ എല്ലാ ജനാധിപത്യ മതേതര വിശ്വാസികളും പങ്കെടുക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അഭ്യര്‍ത്ഥിച്ചു.

Story Highlights :Police station march on Violence against Congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top