Advertisement

കർണാടകയിലെ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്

December 21, 2023
1 minute Read
Sabarimala pilgrims bus accident

കർണാടകയിലെ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരുക്ക്. കാസർഗോഡ് കാറ്റാംകവലയിലാണ് അപകടം നടന്നത്. ബസിലുണ്ടായത് 24 പേരായിരുന്നു. ശബരിമല ദർശനം കഴിഞ്ഞു മടങ്ങവെയാണ്‌ അപകടമുണ്ടായത്.

ഡിസംബർ എട്ടാം തീയതിയും നിലയ്ക്കലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായിരുന്നു. അന്ന് മുപ്പതോളം പേർക്കാണ് പരുക്കേറ്റത്. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. ചാലക്കയത്തിനും നിലയ്ക്കലിനും ഇടയിലാണ് അപകടം നടന്നത്. ആരുടെയും പരുക്ക് ഗുരുതരമല്ലായിരുന്നു.

Story highlights; Sabarimala pilgrims bus accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top