ആറുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് അർജുൻ തന്നെ’; പെൺകുട്ടിയുടെ സഹോദരൻ

വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് അർജുൻ തന്നെയെന്ന് പെൺകുട്ടിയുടെ സഹോദരൻ. അർജുൻ പറയുന്നത് മുഴുവൻ കള്ളമാണെന്നാണ് സഹോദരൻറെ പ്രതികരണം. ആറു വയസ്സുകാരി മരിച്ചതിനുശേഷം അർജുന്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായി എന്നാണ് പെൺകുട്ടിയുടെ സഹോദരൻ പറയുന്നത്. പല കാര്യങ്ങളും പൊലീസിനോട് പറയരുത് എന്ന് തന്നോട് ആവശ്യപ്പെട്ടു. കുട്ടിയുടെ ശരീരത്തിൽ നിന്ന് മുടിയും നഖവും മറ്റും കിട്ടി എന്ന് അറിഞ്ഞപ്പോൾ അർജുൻ ഭയന്നത് താൻ കണ്ടതാണെന്നും സഹോദരൻ പറയുന്നു.(Vandiperiyar pocso case victim’s brother against Arjun)
കേസ് അന്വേഷണത്തിലെ പോലീസ് വീഴ്ച ആരോപിച്ച് വണ്ടിപ്പെരിയാർ സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി/ നടത്തും.
അതേസമയം പ്രതിയെ വെറുതെ വിട്ട കട്ടപ്പന കോടതിയുടെ വിധി റദ്ദ് ചെയ്യണണമെന്ന് ആവശ്യപ്പെട്ട് ആറു വയസ്സുകാരിയുടെ മാതാപിതാക്കൾ സ്വകാര്യ ഹർജി നല്കുന്നതിനുളള നടപടി തുടങ്ങി. സർക്കാർ നൽകുന്ന അപ്പീൽ ഹർജിയിലും പെൺകുട്ടിയുടെ കുടുംബം കക്ഷി ചേരും.
Read Also : വണ്ടിപ്പെരിയാറിൽ നാലംഗ നായാട്ടു സംഘം വനംവകുപ്പിന്റെ പിടിയിൽ
കുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് കോടതി കണ്ടെത്തിയിട്ടും വിധിയിൽ തുടർ നടപടി സംബന്ധിച്ച് പരമാർശമില്ലാത്തതായിരിക്കും പ്രധാനമായും കുടുംബം ഉന്നയിക്കുക. നിലവിലെ വിധി റദ്ദ് ചെയ്യുന്നതിനും കേസിൽ അർജുനെതിരെ പട്ടിക ജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകളഉം ഉൾപ്പെടുത്തണമെന്ന ആവശ്യം കുടുംബം ഡി ജി പിയെ അറിയിക്കും.പ്രതി അർജുൻ തന്നെയാണെന്നാണ് കുടുംബം ഇപ്പോഴും പറയുന്നത്.
Story Highlights: Vandiperiyar pocso case victim’s brother against Arjun
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here