മതനിരപേക്ഷ നിലപാടാണ് സംസ്ഥാന സർക്കാരിൻ്റെ മുഖമുദ്ര: മന്ത്രി വി.എൻ വാസവൻ

പിണറായി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം വർഗീയ കലാപങ്ങളില്ലാത്ത നാടായി കേരളം മാറിയത് സർക്കാർ പുലർത്തുന്ന മത നിരപേക്ഷ മൂല്യങ്ങളുടെ ഫലമാണെന്ന് മന്ത്രി വി.എൻ വാസവൻ. കിടപ്പാടം, വിദ്യാഭ്യാസം, ആഹാരം എന്നിവ എല്ലാ വിഭാഗങ്ങൾക്കും ലഭിക്കണം. സമൂഹത്തിൻ്റെ പിന്നാക്കാവസ്ഥ മാറണം. നാലു ലക്ഷത്തിൽപരം വീടുകൾ ഭവനരഹിതർക്ക് ഇതിനകം നിർമിച്ചു നൽകി. 600 രൂപയിൽ നിന്ന് 1600 രൂപയായി സാമൂഹിക സുരക്ഷ പെൻഷൻ വർദ്ധിപ്പിച്ച സർക്കാരാണിത്. ക്രിസ്തുമസിന് മുൻപ് സാമൂഹിക പെൻഷൻ വിതരണം ചെയ്യുമെന്ന് ധനകാര്യ മന്ത്രി അറിയിച്ചിട്ടുണ്ട്.
ആദ്യ മന്ത്രിസഭ യോഗത്തിൻ്റെ ചരിത്രപരമായ തീരുമാനം അതിദാരിദ്ര്യ നിർമാർജനമായിരുന്നു. കടത്തിണ്ണകളിൽ അന്തിയുറങ്ങിയ മനുഷ്യരെയടക്കം പുനരധിവസിപ്പിച്ചു കൊണ്ട് അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി കേരളം മാറും. അന്തർദേശീയ നിലവാരമുള്ള പത്ത് തുറമുഖങ്ങളിൽ ഒന്നായി വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായിരിക്കുകയാണ്. മലയോര, തീരദേശ ഹൈവേ വികസനത്തിനടക്കം 5,800 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിച്ചു.
ഗെയിൽ പൈപ്പ് ലൈൻ, വാട്ടർ മെട്രോ കെ ഫോൺ എന്നിവയാഥാർത്ഥ്യമാക്കി. ശബരിമല എയർപോർട്ട് പരിസ്ഥിതിക ആഘാത പഠനം പൂർത്തിയാക്കി സ്ഥലമേറ്റെടുക്കലിലേക്ക് കടന്നു ‘അബ്രാഹ്മണരെ പൂജാരികളാക്കി മാറ്റിയ ആദ്യ ഇന്ത്യൻ സംസ്ഥാനമാണ് കേരളം. ലോക കേരള സഭ, താലൂക്ക് തല അദാലത്ത്, കേരളീയം എന്നീ പരിപാടികളുടെ ബഹിഷ്ക്കരണ തുടർച്ചയാണ് നവകേരള സദസിലും പ്രതിപക്ഷം തുടരുന്നത്. പ്രതിപക്ഷ എതിർപ്പുകളെ തള്ളിക്കളഞ്ഞ് വൻ ജനാവലിയാണ് പരിപാടിയിലെത്തുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
Story Highlights: State government’s secular stand is its hallmark: Minister VN Vasavan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here