Advertisement

‘രാഷ്ട്രീയ നേട്ടത്തിനായി കായികതാരങ്ങളെ ഉപയോഗിക്കുന്നു, ആരുടെയും ഉപകരണങ്ങളായി മാറരുത്’; വിമർശനവുമായി ബിജെപി എംപി

December 24, 2023
2 minutes Read

ഗുസ്തി താരങ്ങൾക്കെതിരെ വിമർശനവുമായി ബിജെപി എംപി രമേഷ് ബിധുരി. രാജ്യത്തിൻറെ അഭിമാന താരങ്ങൾ ആരുടെയും ഉപകരണങ്ങളായി മാറരുതെന്ന് രമേഷ് ബിധുരി പ്രതികരിച്ചു. രാഷ്ട്രീയ നേട്ടത്തിനായി കായികതാരങ്ങളെ ഉപയോഗിച്ചെന്നും അദ്ദേഹം വിമർശിച്ചു. കായികതാരങ്ങൾക്ക് വേണ്ടത് അത്‌ലറ്റുകളുടെ മാനസികാവസ്ഥയാനിന്നും അദ്ദേഹം പറഞ്ഞു. ഗുസ്തി താരങ്ങളുടെ നടപടിയിൽ കേന്ദ്രം മൗനം തുടരുമ്പോഴാണ് ബിജെപി എംപിയുടെ വിമർശനം.

പദ്മശ്രീ പുരസ്കാരങ്ങളടക്കം തിരിച്ചേൽപ്പിച്ചിട്ടും ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ പ്രതികരിക്കാൻ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. താരങ്ങളെ പിന്തുണച്ച് കൂടുതൽ പേർ രംഗത്ത് വരുന്നതിലും കേന്ദ്രത്തിനു ആശങ്കയുണ്ട്. സാക്ഷി മാലിക്കിനും ബജ്‌രംഗ് പൂനിയക്കുമെതിരെ ഫെഡറേഷന്‍ അധ്യക്ഷന്‍ സഞ്ജയ് കുമാര്‍ സിങ് രംഗത്ത് വന്നിരുന്നു.

എന്നാൽ വിഷയത്തിൽ കേന്ദ്ര കായികമന്ത്രി ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ബ്രിജ് ഭൂഷന്‍റെ അടുപ്പക്കാര്‍ ഗുസ്തി ഫെഡറേഷനില്‍ തുടരില്ലെന്ന ഉറപ്പ് കേന്ദ്രസർക്കാർ പാലിച്ചില്ലെന്ന് താരങ്ങൾ ആരോപിക്കുന്നു. എന്നാൽ ഇവർക്കു പിന്തുണയുമായി കൂടുതൽ താരങ്ങൾ എത്തുന്നത് കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കുകയാണ്.

സാക്ഷിക്കും ,ബജ്റംഗിനും പിന്തുണ അറിയിച്ച് മുന്‍ ഗുസ്തി താരം വിരേന്ദര്‍ സിങ് പത്മശ്രീ തിരിച്ചുനല്‍കുമെന്ന് പ്രഖ്യാപിച്ചു. അതേസമയം ഇരുവരെയും പൂര്‍ണമായി തള്ളി നിലവിലെ ഫെഡറേഷന്‍ അധ്യക്ഷന്‍ സഞ്ജയ് കുമാര്‍ സിങ് രംഗത്തെത്തി. അത്‌ലറ്റുകള്‍ ഗുസ്തിക്കായി തയാറെടുക്കുന്നുണ്ടെന്നും രാഷ്ട്രീയത്തില്‍ ഇടപെടേണ്ടവര്‍ക്ക് അതാകാമെന്നും സഞ്ജയ് കുമാര്‍ പറഞ്ഞു.

Story Highlights: Athletes Shouldn’t Become Tools Of Someone, BJP MP On Wrestling Body Row

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top