പ്രതികാരം വീട്ടി കൊമ്പന്മാർ; മുംബൈയെ വീഴ്ത്തി ബ്ലാസ്റ്റേഴസ്

മുംബൈ സിറ്റിക്കെതിരായ ഗ്ലാമർ പോരാട്ടത്തിൽ ബ്ലാസ്‌റ്റേഴ്‌സിന് തകർപ്പൻ ജയം. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മഞ്ഞക്കടൽ തീർത്ത ആരാധകരെ സാക്ഷിയാക്കി എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. മത്സരത്തിൽ തുടക്കം മുതൽ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനനമാണ് കാഴ്ചവെച്ചത്.(ISL Kerala Blasters beat Mumbai City by 2-0)
12-ാം മിനിറ്റിൽ ദിമിത്രിയോസ് ഡയമാന്റകോസാണ് ബ്ലാസ്‌റ്റേഴ്‌സിനായി ആദ്യ ഗോൾ വലയിലാക്കിയത്. ആദ്യ പകുതിയുടെ അധിക സമയത്ത് ദിമിയുടെ അസിസ്റ്റിൽ ക്വാമി പെപ്രേയാണ് രണ്ടാമത് മുംബൈയുടെ വലകുലുക്കിയത്. രണ്ടാം പകുതിയിൽ ഗോൾ മടക്കാനുള്ള മുംബൈയുടെ ശ്രമങ്ങളൊന്നും ലക്ഷ്യം കണ്ടില്ല.
രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്‌സിന്റെ മികച്ച മുന്നേറ്റങ്ങളാണ് കണ്ടത്. മുംബൈയുടെ 4-2-3-1 ഫോർമേഷനെ 4-4-2 ഫോർമേഷനിലാണ് ബ്ലാസ്റ്റേഴ്‌സ് നേരിട്ടത്. 40ാം മിനുട്ടിൽ മുംബൈക്ക് ഗോൾ മടക്കാൻ അവസരം ലഭിച്ചെങ്കിലും റാണ അവസരം പാഴാക്കി. താരത്തിന്റെ സിസർ കിക്ക് ശ്രമം പാളിയതോടെ അനായാസം ബ്ലാസ്‌റ്റേഴ്‌സ് ഗോളി പന്ത് കൈകളിലാക്കി.
11 കളിയിൽനിന്ന് 23 പോയന്റുള്ള ബ്ലാസ്റ്റേഴ്സ് നിലവിൽ പട്ടികയിൽ രണ്ടാംസ്ഥാനത്താണ്. പത്ത് കളിയിൽ 19 പോയന്റുള്ള മുംബൈ നാലാംസ്ഥാനത്താണ്.
Story Highlights: ISL Kerala Blasters beat Mumbai City by 2-0
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here