രണ്ടുമക്കളുമായി ജീവനൊടുക്കാൻ റെയിൽവേ ട്രാക്കിലെത്തി യുവതി; രക്ഷകരായി പൊലീസ്

കാസർഗോഡ് നീലേശ്വരത്ത് രണ്ട് മക്കളുമായി ജീവനൊടുക്കാൻ റെയിൽവേ ട്രാക്കിൽ എത്തിയ യുവതിയെ രക്ഷപ്പെടുത്തി പൊലീസ്. സ്റ്റേഷനിലേക്കുവന്ന ഫോൺ കോളിൽ നിന്ന് ലഭിച്ച സൂചനയെ തുടർന്നായിരുന്നു പൊലീസിന്റെ സമയോചിതമായ ഇടപെടൽ. ട്രെയിൻ എത്തുന്നതിന് തൊട്ടുമുമ്പാണ് പൊലീസ് മാതാവിനെയും കുട്ടികളെയും രക്ഷിച്ചത്.
വീട്ടിൽ നിന്നിറങ്ങിപ്പോയ യുവതിയുടെ മാതാവാണ് ആദ്യം പൊലീസിൽ വിവരമറിയിച്ചത്. പിന്നാലെ പൊലീസ് തെരച്ചിൽ ഊർജിതമായി ആരംഭിച്ചു. അന്വേഷണത്തിൽ യുവതിയും മക്കളും സഞ്ചരിച്ച ഓട്ടോക്കാരനുമായി ബന്ധപ്പെട്ടു. റെയിൽവേ ട്രാക്കിനടുത്താണ് ഇവരെ ഇറക്കിവിട്ടതെന്ന് ഓട്ടോ ഡ്രൈവറിൽ നിന്ന് വിവരം ലഭിച്ചു. തുടർന്ന് സ്റ്റേഷനിലെത്തി വിവരമറിയിച്ച പൊലീസ് രണ്ട് സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ ആരംഭിച്ചു.
ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ നിൽക്കുകയായിരുന്ന യുവതിയെയും മക്കളെയും കണ്ടെത്തി പൊലീസ് രക്ഷപെടുത്തുകയായിരുന്നു. കുടുംബ പ്രശ്‌നമാണ് യുവതി മക്കളെയും കൂട്ടി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവർക്ക് പൊലീസ് കൗൺസിലിംഗും ഏർപ്പെടുത്തിയിട്ടുണ്ട്.
Story Highlights: Women and two children suicide attempt police rescued them
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here