മദ്യലഹരിയില്‍ നടുറോഡില്‍ പരാക്രമം, എസ്‌ഐയ്ക്ക് നേരെ ആക്രമണം; നിരവധി കേസുകളില്‍ പ്രതിയായ യുവതി പിടിയില്‍

കണ്ണൂരില്‍ മദ്യപിച്ച് എസ്‌ഐയെ ആക്രമിച്ച യുവതി അറസ്റ്റില്‍. തലശേരി കൂളി ബസാര്‍ സ്വദേശി റസീനയാണ് അറസ്റ്റിലായത്. നിരവധി കേസുകളില്‍ പ്രതിയായ റസീനയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകും വഴിയായിരുന്നു പൊലീസ് ഉദ്യോഗസ്ഥന് നേരായ ആക്രമണം. തലശേരി എസ് ഐ ദീപ്തിയാണ് ആക്രമിക്കപ്പെട്ടത്. (Woman attacked police officer in Kannur)
ഇന്ന് രാത്രിയോടെയാണ് സംഭവമുണ്ടായത്. നടുറോഡില്‍ നാട്ടുകാര്‍ക്ക് നേരെയും യുവതിയുടെ പരാക്രമമുണ്ടായി. കൂളി ബസാറില്‍ യുവതി സുഹൃത്തിനൊപ്പം മദ്യപിച്ചെത്തുകയും സുഹൃത്തുമായി തന്നെ പിന്നീട് പ്രശ്‌നമുണ്ടാക്കുകയും ചെയ്തു. പിന്നീട് ഈ വിവരമറിഞ്ഞ് പൊലീസെത്തുകയും യുവതിയെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ യുവതി നടുറോഡില്‍ പരാക്രമം കാണിക്കുകയുമായിരുന്നു. പിന്നീട് ബലംപ്രയോഗിച്ചാണ് യുവതിയെ സംഭവസ്ഥലത്തുനിന്ന് കൊണ്ടുപോയത്.
കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി യുവതിയ്ക്കുനേരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുകയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Story Highlights: Woman attacked police officer in Kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here