ശബരിമലക്ക് ഉൾകൊള്ളാൻ കഴിയുന്നതിലും അപ്പുറമാണ് തിരക്ക്; എഡിജിപി

ശബരിമലക്ക് ഉൾകൊള്ളാൻ കഴിയുന്നതിലും അപ്പുറമാണ് തിരക്കെന്ന് എഡിജിപി എം ആർ അജിത് കുമാർ. 80,000 ആളുകളെ ഉൾകൊള്ളുന്ന ഇടത്ത് ഒരു ലക്ഷത്തിലധികം വരുന്നതായി എഡിജിപി പറഞ്ഞു.ദർശനം അല്ല പ്രശ്നം, മറിച്ച് ദർശനത്തിന് എടുക്കുന്ന സമയമാണ്.(Sabarimala Crowd at its Beyond ADGP)
ഹൈക്കോടതിൽ നിന്ന് അനുകൂല വിധി പ്രകതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. വെർച്വൽ ക്യൂ പരിശോധന കൂടുതൽ കാര്യക്ഷമമാക്കുമെന്നും എഡിജിപി കൂട്ടിച്ചേർത്തു.
പമ്പയിലെ പാർക്കിംഗിനെ തുടർന്ന് തിരക്ക് ക്രമീകരിക്കാൻ ഇടത്താവളങ്ങളിൽ നിയന്ത്രിച്ചേ മതിയാകൂ. നിലവിൽ ഇടത്താവളങ്ങളിൽ ഉള്ള ഭക്തർ അവിടെ തന്നെ തുടരണമെന്നും എഡിജിപി പറഞ്ഞു.പമ്പയിൽ പാർക്കിംഗ് അനുവദിച്ചാൽ നിലക്കലിലെ പ്രശ്നങ്ങൾ അല്പം കുറയുമെന്ന് എഡിജിപി വ്യക്തമാക്കി.
Story Highlights: Sabarimala Crowd at its Beyond ADGP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here