കുപ്പത്തൊട്ടിയില്‍ നിന്ന് വന്നവളെന്ന് വിളിച്ച് നിരന്തരം അപമാനിച്ചു,മര്‍ദിച്ചു; തിരുവനന്തപുരത്ത് യുവതി ആത്മഹത്യ ചെയ്തത് ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്നെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം തിരുവല്ലത്ത് യുവതി ആത്മഹത്യ ചെയ്ത നിലയില്‍. വണ്ടിത്തടം സ്വദേശി ഷഹ്നയാണ് മരിച്ചത്. ഭര്‍ത്താവ് നൗഫലമായി പിണങ്ങി രണ്ടു മാസമായി വണ്ടിത്തടത്തെ വീട്ടില്‍ താമസിക്കുകയായിരുന്നു. ഭര്‍തൃമാതാവ് ഷഹ്നയെ സ്ഥിരമായി പീഡിപ്പിച്ചിരുന്നു എന്ന് ബന്ധുക്കള്‍ ആരോപിച്ചു. തിരുവല്ലം പൊലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. ഷഹ്നയുടെ മൃതദേഹം തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. (Young woman suicide due to domestic violence in Thiruvananthapuram)
കല്യാണം കഴിഞ്ഞ് എട്ടാം മാസം മുതല്‍ യുവതിയ്ക്ക് മര്‍ദനമേറ്റുതുടങ്ങിയിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. പാവപ്പെട്ട വീട്ടില്‍ നിന്ന് വന്നവളെന്നും കുപ്പത്തൊട്ടിയില്‍ നിന്ന് വന്നവളെന്നും വിളിച്ച് ഭര്‍തൃവീട്ടുകാര്‍ ഷഹ്നയെ അപമാനിച്ചിരുന്നതായും ഷഹ്നയുടെ വീട്ടുകാര്‍ പറഞ്ഞു. ഗര്‍ഭിണിയായിരുന്നതിനാലാണ് അത്ര പെട്ടെന്ന് വിവാഹമോചനത്തിന് ശ്രമിക്കാതിരുന്നതെന്നും ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു.
ഒരിക്കല്‍ അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് ഷഹ്നയ്ക്ക് നേരെയെറിഞ്ഞിരുന്നെന്നും തലനാരിഴയ്ക്കാണ് അന്ന് ഷഹ്ന രക്ഷപ്പെട്ടതെന്നും ബന്ധുക്കള്‍ പറഞ്ഞു. ഗാര്‍ഹിക പീഡന വിവരങ്ങള്‍ ഷഹ്ന വീട്ടുകാരോട് പറഞ്ഞിരുന്നെന്നാണ് ബന്ധുക്കള്‍ സൂചിപ്പിച്ചിരുന്നത്.
Story Highlights: Young woman suicide due to domestic violence in Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here