ഇസ്രയേൽ എംബസിക്ക് സമീപത്തെ സ്‌ഫോടനം; ഭീകരാക്രമണ സാധ്യത തള്ളാതെ ഇസ്രയേൽ

ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് സമീപത്തെ സ്‌ഫോടനത്തിൽ ഭീകരാക്രമണ സാധ്യത തള്ളാതെ ഇസ്രയേൽ. ഇന്ത്യയിലുള്ള ഇസ്രയേൽ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി. സംഭവത്തിൽ രണ്ടു പ്രതികളെ തിരിച്ചറിഞ്ഞെന്നും ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
പലസ്തീൻ വിഷയം ഉന്നയച്ചുകൊണ്ടുള്ള കത്ത് സമീപത്ത് നിന്ന് ലഭിച്ചിരുന്നു. തീവ്രത കുറഞ്ഞ സ്‌ഫോടനം എന്നാണ്‌ന പൊലീസ് നിഗമനം. വൈകിട്ട് 5.20ഓടെയാണ് ഇസ്രയേൽ എംബസിക്ക് സമീപം സ്‌ഫോടനം നടന്നതായി അഗ്‌നിരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചത്. സംഭവസ്ഥലത്ത് നിന്ന് അവശിഷ്ടങ്ങളും ബോൾ-ബെയറിങുകളും കണ്ടെടുത്തു.
ഇസ്രയേൽ –ഹമാസ് സംഘർഷം തുടങ്ങിയപ്പോൾ മുതൽ ഇസ്രയേൽ എംബസി പരിസരത്ത് കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. നേരത്തെ 2012ലും 2021ലും ഇസ്രയേൽ എംബസി ലക്ഷ്യമിട്ട് ആക്രമണങ്ങളുണ്ടായിട്ടുണ്ട്.
Story Highlights: Bomb blast near Israel embassy in Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here