Advertisement

നവകേരള സദസിലെ പരാതികൾക്ക് വി.വി.ഐ.പി പരിഗണന, സമയ ബന്ധിതമായി പരിഹാരം കാണും: മന്ത്രി കെ.രാജൻ

December 27, 2023
1 minute Read

നവകേരള സദസിൽ ലഭിച്ച പരാതികൾ തീർപ്പാക്കാൻ യോഗം വിളിച്ച് റവന്യുമന്ത്രി കെ രാജൻ. കളക്ടർമാരുടെയും ആർഡിഓമാരുടെയും യോഗം ഉച്ചക്ക് ഒന്നിന് ഓൺലൈനായി നടക്കും. പരാതികൾക്ക് സമയ ബന്ധിതമായി പരിഹാരം കാണുമെന്ന് മന്ത്രി കെ രാജൻ വ്യക്തമാക്കി.

നവകേരള സദസിലെ പരാതികൾക്ക് വി.വി.ഐ.പി പരിഗണനയാണുള്ളതെന്ന് മന്ത്രി പറഞ്ഞു. ജോലിയില്ലാത്ത ആളാണ്, എനിക്കൊരു ജോലി തരണമെന്ന് പറഞ്ഞ് നവകേരള സദസിൽ പരാതി നൽകിയവരുണ്ട്. സർക്കാറിന് കിട്ടുന്ന എല്ലാ പരാതികൾക്കും മറുപടി നൽകും.

Read Also: അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

നവകേരള സദസ് ലോകത്തിന് മുന്നിൽ കേരളം വെച്ച പുതിയ മോഡലാണെന്നും, പരിപാടിക്കെതിരെ പ്രതിപക്ഷം വെറുതെ ആരോപണം ഉന്നയിക്കുകയാണെന്നും മന്ത്രി പറഞ്ഞു. പരാതികൾ സമയബന്ധിതമായി പരിഹരിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ്‌ റിയാസും പറഞ്ഞു.

Story Highlights: K Rajan on Navakerala Sadas Complaints

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top