‘ട്വന്റിഫോർ റിപ്പോർട്ടർക്കെതിരെ കേസെടുത്തതിനോട് യോജിക്കാനാകില്ല; സ്വതന്ത്രമായി ജോലി ചെയ്യാൻ അനുവദിക്കണം’; ഇടവേള ബാബു

ട്വന്റിഫോർ റിപ്പോർട്ടർ വിനീത വിജിക്കെതിരെ കേസെടുത്തതിനെതിരെ താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു. പൊലീസ് കേസെടുത്തതിനോട് യോജിക്കാനാകില്ലെന്ന് ഇടവേള ബാബു പ്രതികരിച്ചു. മാധ്യമപ്രവർത്തകരെ സ്വതന്ത്രമായി ജോലി ചെയ്യാൻ അനുവദിക്കണം അദ്ദേഹം ആവശ്യപ്പെട്ടു.
എതിർത്തുള്ള വാർത്തകൾ വരുന്നത് സ്വാഭാവികമാണെന്നും അതിനെ സ്പോർട്സ്മാൻ സ്പിരിറ്റിൽ കാണണമെന്നും ഇടവേള ബാബു പറഞ്ഞു. നവകേരള സദസിന്റെ വാഹനത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഷൂ എറിഞ്ഞ സംഭവം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ട്വന്റിഫോർ റിപ്പോർട്ടർ വിനീത വി.ജിക്കെതിരെ കുറുപ്പംപടി പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 120(ബി) കുറ്റകരമായ ഗൂഢാലോചനയെന്ന വകുപ്പ് പ്രകാരമാണ് വിനീതയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Story Highlights: Edavela Babu about case against vineetha vg
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here