Advertisement

ഫെഫ്കയ്ക്ക് പുതിയ ഭരണസമിതി; സിബി മലയിൽ പ്രസിഡന്റ്, ബി ഉണ്ണിക്കൃഷ്ണൻ ജനറൽ സെക്രട്ടറി

December 29, 2023
Google News 2 minutes Read

ഫെഫ്കയുടെ പ്രസിഡന്റായി സിബി മലയിലിനേയും ജനറൽ സെക്രട്ടറിയായി ബി ഉണ്ണികൃഷ്‌ണനേയും കൊച്ചിയിൽ ചേർന്ന വാർഷിക ജനറൽ കൗൺസിൽ യോഗത്തിൽ തെരഞ്ഞെടുത്തു . വർക്കിങ്ങ് ജനറൽ സെക്രട്ടറിയായി സോഹൻ സീനുലാലും ട്രഷററായി സതീഷ് ആർ എച്ചും തുടരും .(Siby Malayil B Unnikrishnan New Leadership for fefka)

ജി എസ്‌ വിജയൻ, എൻ എം ബാദുഷ , ശ്രീമതി ദേവി, അനിൽ ആറ്റുകാൽ, ജാഫർ കാഞ്ഞിരപ്പിള്ളി ( വൈസ് പ്രസിഡന്റ്മാർ ) ഷിബു ജി സുശീലൻ, നിമേഷ് എം, ബെന്നി ആർട്ട്‌ ലൈൻ , പ്രദീപ്‌ രംഗൻ, അനീഷ് ജോസഫ് ( ജോയിന്റ് സെക്രട്ടറിമാർ ) എന്നിവരാണ് പുതിയ ഭാരവാഹികൾ .

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഇരുപത്തി ഒന്ന് അംഗസംഘടനകളിൽ നിന്നുള്ള അറുപത്തി മൂന്ന് ജനറൽ കൗൺസിൽ അംഗങ്ങളാണ് ഭാരവാഹികളെ ഐകകണ്ഠേന തെരഞ്ഞെടുത്തത് .

ഫെഫ്കയിലെ മുഴുവൻ അംഗങ്ങൾക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി , ആസ്ഥാന മന്ദിര നിർമ്മാണം , കൂടുതൽ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ ഒരുക്കുക തുടങ്ങി ഒട്ടേറെ ലക്ഷ്യങ്ങളുമായാണ് ഫെഫ്ക പുതിയ വർഷപ്പിറവിയിലേക്ക് പ്രവേശിക്കുന്നത് .

Story Highlights: Siby Malayil B Unnikrishnan New Leadership for fefka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here