Advertisement

തൃശ്ശൂർ പൂരം നടത്തിപ്പിലെ പ്രതിസന്ധിയിൽ പരിഹാരം; മുൻവർഷത്തെ വാടക സംബന്ധിച്ച് ധാരണ തുടരാൻ തീരുമാനിച്ചു

December 29, 2023
1 minute Read
thrissur pooram crises solved

തൃശ്ശൂർ പൂരം നടത്തിപ്പിലെ പ്രതിസന്ധിയിൽ പരിഹാരം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ മുൻവർഷത്തെ വാടക സംബന്ധിച്ച് ധാരണ തുടരാൻ തീരുമാനിച്ചു. യോഗത്തിൽ നിർദ്ദേശം 4 ന് ഇതു സംബന്ധിച്ച കേസ് പരിഗണിക്കുമ്പോൾ ഹൈക്കോടതിയെ അറിയിക്കും. അനുകൂല തീരുമാനത്തിൽ തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾ നന്ദി പ്രകടിപ്പിച്ചു. ( thrissur pooram crises solved )

മുൻ വർഷത്തെ വാടകയിൽ എട്ടു ശതമാനം വർദ്ധനവോടുകൂടി 42 ലക്ഷം രൂപ പൂരം എക്‌സിബിഷന്റെ തറവാടകയിനത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിന് നൽകാനാണ് ധാരണ. പൂരം നടത്തിപ്പ് തടസ്സമില്ലാതെ മുന്നോട്ടുപോകുന്നതിന് മുൻവർഷത്തെ ധാരണ തുടരാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിക്കുകയായിരുന്നു. മറ്റ് കാര്യങ്ങൾ പൂരത്തിനുശേഷം ചർച്ചചെയ്ത് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദ്ദേശം പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ തീരുമാനം സ്വാഗതം ചെയ്തു.

ഭൂമി സൗജന്യമായി വിട്ടു നൽകണമെന്നാണ് ആദ്യം പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങൾ ആവശ്യപ്പെട്ടതെങ്കിലും പിന്നീട് നിലപാട് മയപ്പെടുത്തി. പഴയ ധാരണ പ്രകാരം എട്ടു ശതമാനം വർദ്ധനവോടുകൂടി വാടക നൽകാമെന്ന് യോഗത്തെ അറിയിച്ചു.

വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച കൊച്ചിൻ ദേവസ്വം ബോർഡ് ദേവസ്വങ്ങളുടെ നിലപാടാണ് തിരിച്ചടിയായതെന്ന് കുറ്റപ്പെടുത്തി. എന്നാൽ ചർച്ചയിൽ ഇടപെട്ട് മുഖ്യമന്ത്രി പൂരം പ്രൗഢിയോടെ നടത്താൻ തൽസ്ഥിതി തുടരാൻ നിർദ്ദേശിക്കുകയായിരുന്നു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ , റവന്യൂ മന്ത്രി കെ രാജൻ, ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു, ടി എൻ പ്രതാപൻ എംപി, പി. ബാലചന്ദ്രൻ എംഎൽഎ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ദേവസ്വം സ്‌പെഷ്യൽ സെക്രട്ടറി എംജി രാജമാണിക്യം, തിരുവമ്പാടി, പാറമേക്കാവ്, കൊച്ചിൻ ദേവസ്വം പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Story Highlights: thrissur pooram crises solved

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top