Advertisement

വിജയകാന്തിന്റെ സംസ്‌കാര ചടങ്ങിനിടെ നടൻ വിജയ്‌ക്കെതിരെ ചേരുപ്പേറ്; വിഡിയോ

December 30, 2023
Google News 4 minutes Read
At Vijayakanth Funeral Slipper Thrown At Vijay

അന്തരിച്ച സൂപ്പർ താരം വിജയകാന്തിന്റെ സംസ്‌കാര ചടങ്ങിനെത്തിയ നടൻ വിജയ്‌ക്കെതിരെ ചെരുപ്പേറ്. സംസ്‌കാരം കഴിഞ്ഞ് പോകും വഴിയാണ് വിജയുടെ പിന്നിലേക്ക് ജനക്കൂട്ടത്തിൽ നിന്ന് ചെരുപ്പെറിഞ്ഞത്. ആരാണ് ചെരുപ്പെറിഞ്ഞതെന്നോ, എന്തിനാണ് ചെരുപ്പെറിഞ്ഞതെന്നോ അറിയില്ല. ( At Vijayakanth Funeral Slipper Thrown At Vijay )

ജനസാഗരമാണ് വിജയകാന്തിന് യാത്രാ മൊഴി ചൊല്ലാൻ തടിച്ചുകൂടിയത്. ഇതിനിടയിൽ പണിപ്പെട്ടാണ് വിജയ് സ്ഥലത്ത് എത്തിച്ചേർന്നത്. വിജയ്ക്ക് വഴിയൊരുക്കാൻ അംഗരക്ഷകർ പണിപ്പെടുന്നതും വിഡിയോയിൽ കാണാം. ഇതിനിടെയായിരുന്നു ഒരു ചെരുപ്പ് വിജയുടെ പിന്നിൽ പതിച്ചത്. എന്നാൽ വിജയ് തിരിഞ്ഞ് നോക്കാതെ മുന്നോട് തന്നെ പോവുകയായിരുന്നു.

താരച്ചിനെതിരായ ചെരുപ്പേറിന്റെ വിഡിയോ എക്‌സിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആരാധകർ സംഭവത്തിൽ അമർഷം പ്രകടിപ്പിച്ചു.

Story Highlights: At Vijayakanth Funeral Slipper Thrown At Vijay

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here