‘ഗുസ്തി മേഖല സ്തംഭനാവസ്ഥയിൽ, മത്സരങ്ങൾ പുനരാരംഭിക്കണം’; കായിക മന്ത്രാലയത്തോട് ബജ്രംഗ് പുനിയ

രാജ്യത്ത് ഗുസ്തി മത്സരങ്ങൾ പുനരാരംഭിക്കണമെന്ന് ഒളിമ്പിക് മെഡൽ ജേതാവ് ബജ്രംഗ് പുനിയ കായിക മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. കഴിഞ്ഞ കുറേ മാസങ്ങളായി ഗുസ്തി മേഖല സ്തംഭനാവസ്ഥയിലാണ്. ഏഴ് മാസത്തിന് ശേഷം നടക്കാനിരിക്കുന്ന ഒളിമ്പിക്സിനെ ആരും ഗൗരവമായി എടുക്കുന്നില്ലെന്നും ബജ്രംഗ് പുനിയ.
മുൻ ഇന്ത്യൻ റെസ്‌ലിംഗ് ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ പ്രതിഷേധിച്ചതിനെ തുടർന്ന് രാജ്യത്ത് ഗുസ്തി സ്തംഭിച്ചിരിക്കുകയാണ്. റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സാധാരണ നില പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ല. ചട്ട ലംഘനം നടത്തി ദേശീയ അണ്ടർ 15, അണ്ടർ 20 ചാമ്പ്യൻഷിപ്പുകൾ പ്രഖ്യാപിച്ച സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള പുതിയ പാനലിനെ കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
ഒളിമ്പിക് ഗെയിംസിന് ഇനി 7 മാസം മാത്രമാണുള്ളത്. താരങ്ങളെ സജ്ജരാക്കാൻ ദേശീയ ചാമ്പ്യൻഷിപ്പോ ക്യാമ്പോ സംഘടിപ്പിച്ചിട്ടില്ല. ഒളിമ്പിക്സിനെ ആരും ഗൗരവമായി കാണുന്നില്ല. കഴിഞ്ഞ നാല് ഒളിമ്പിക്സുകളിൽ ഗുസ്തി തുടർച്ചയായി നാല് മെഡലുകൾ നൽകിയിട്ടുണ്ട്. താരങ്ങളുടെ ഭാവി കണക്കിലെടുത്ത് ഗുസ്തി മത്സരങ്ങൾ ഉടൻ ആരംഭിക്കണമെന്ന് കായിക മന്ത്രാലയത്തോട് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Story Highlights: Bajrang Punia Urges Sports Ministry To Restart Wrestling Activities
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here