Advertisement

Kusal Mendis, Wanindu Hasaranga named captains as Sri Lanka announce preliminary squads for Zimbabwe

December 30, 2023
Google News 0 minutes Read

ഏകദിന, ടി20 ക്യാപ്റ്റൻമാരെ പ്രഖ്യാപിച്ച് ശ്രീലങ്ക ഏകദിന, ടി20 ക്യാപ്റ്റൻമാരെ പ്രഖ്യാപിച്ച് ശ്രീലങ്ക. സിംബാബ്‌വെയ്‌ക്കെതിരായ ഹോം പരമ്പരയ്ക്ക് മുന്നോടിയായാണ് പ്രഖ്യാപനം. കുശാൽ മെൻഡിസ് ഏകദിന ടീമിനെയും ടി20 ടീമിനെ വനിന്ദു ഹസരംഗയുമാവും നയിക്കുക. വൈറ്റ് ബോൾ പരമ്പരയ്ക്കുള്ള അന്തിമ ടീമിനെ എസ്എൽസി വൈകാതെ പ്രഖ്യാപിക്കും. ഉപുൽ തരംഗയുടെ നേതൃത്വത്തിലുള്ള പുരുഷ സെലക്ഷൻ കമ്മിറ്റിയാണ് പുതിയ നായകന്മാരെ തെരഞ്ഞെടുത്തത്. അന്താരാഷ്‌ട്ര തലത്തിൽ മെൻഡിസിന് നേതൃപരിചയമുണ്ടെങ്കിലും ഹസരംഗ ഒരു ഫോർമാറ്റിലും ലങ്കൻ ലയൺസിനെ നയിച്ചിട്ടില്ല. ഏകദിന ലോകകപ്പിൽ തുടയെല്ലിന് പരിക്കേറ്റ് ദസുൻ ശങ്ക ടൂർണമെന്റിൽ നിന്ന് പുറത്തായതിനെത്തുടർന്ന് ടീമിനെ നയിച്ചത് മെൻഡിസാണ്. 28 കാരനായ മെൻഡിസിൻ്റെ നായകത്വത്തിൽ 1996 ലോകകപ്പ് ജേതാക്കൾ 7 മത്സരങ്ങളാണ് കഴിഞ്ഞ ലോകകപ്പിൽ കളിച്ചത്. രണ്ടെണ്ണം വിജയിച്ചപ്പോൾ അഞ്ച് എണ്ണം തോറ്റു. 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിലേക്ക് യോഗ്യത നേടാനും ദ്വീപ് രാഷ്ട്രത്തിന് കഴിഞ്ഞില്ല. രണ്ട് ഫോർമാറ്റിലും ടീമിന്റെ വൈസ് ക്യാപ്റ്റനായി ചാരിത് അസലങ്കയെ തെരഞ്ഞെടുത്തു. Kusal Mendis, Wanindu Hasaranga named captains as Sri Lanka announce preliminary squads for Zimbabwe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here