Advertisement

അയോധ്യ മഹാഋഷി വാത്മീകി അന്താരാഷ്‌ട്ര വിമാനത്താവളം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

December 30, 2023
2 minutes Read

അയോധ്യ അന്താരാഷ്‌ട്ര വിമാനത്താവളം രാജ്യത്തിനായി സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെയും സാന്നിധ്യത്തിലായിരുന്നു എയർപോർട്ട് ഉദ്ഘാടനം ചെയ്തത്.കേരളത്തിലെ നാലമ്പല യാത്രയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. നാലമ്പല യാത്ര രാമസങ്കല്പങ്ങളുടെ ഭാഗമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.(Narendra Modi Inagurates Ayodhya Airport)

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

1450 കോടി രൂപ ചെലവിലാണ് എയർപോർട്ട് നിർമ്മിച്ചിരിക്കുന്നത്. വിമാനത്താവള നിർമ്മാണത്തിന്റെ ഒന്നാം ഘട്ടമാണ് ഇതുവരെ പൂർത്തിയായിട്ടുള്ളത്. 6,500 ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് വിമാനത്താവളത്തിന്റെ നിർമ്മാണം. പ്രതിവർഷം പത്ത് ലക്ഷത്തോളം യാത്രക്കാരെ വഹിക്കാനുള്ള ശേഷി ടെർമിനലിനുണ്ട്.

ഇതിനൊപ്പം 15,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടൽ കർമ്മവും അദ്ദേഹം നിർവ്വഹിച്ചു. കഴിഞ്ഞ ഏപ്രിലിൽ യുപി സർക്കാരുമായി ഒപ്പുവച്ച ധാരണാപത്രമനുസരിച്ചായിരുന്നു എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, അയോദ്ധ്യ വിമാനത്താവളത്തിന്റെ നിർമ്മാണം ഏറ്റെടുത്തത്.

Story Highlights: Narendra Modi Inagurates Ayodhya Airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top