‘പപ്പാഞ്ഞിയെ പൊളിക്കണമെന്ന ഉത്തരവ് പിൻവലിക്കണം’; വെളി ഗ്രൗണ്ടിൽ പപ്പാഞ്ഞിയെ കത്തിക്കാൻ അനുവദിക്കണമെന്ന് ആന്റണി കുരീത്തറ

ഫോർട്ട് കൊച്ചി വെളിയിലെ പപ്പാഞ്ഞിയെ പൊളിക്കണമെന്ന ഉത്തരവ് ആർടിഒ പിൻവലിക്കണമെന്ന് കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ. വെളി ഗ്രൗണ്ടിൽ പപ്പാഞ്ഞിയെ കത്തിക്കാൻ അനുവദിക്കണമെന്ന് ആന്റണി കുരീത്തറ ആവശ്യപ്പെടുന്നു. പരേഡ് ഗ്രൗണ്ടിൽ മാത്രം ആളുകൾ ഏകീകരിച്ചാൽ അപകടത്തിന് സാധ്യതയെന്ന് വിമർശനം.(New Year in Fort Kochi ‘Pappanji’ Fire)
കാർണിവലിനോടനുബന്ധിച്ച് പരേഡ് മൈതാനത്താണ് ഔദ്യോഗികമായി പാപ്പാഞ്ഞിയെ കത്തിക്കുന്നതെന്നും വെളി മൈതാനത്തെ പാപ്പാഞ്ഞിയെ പൊളിച്ചുമാറ്റണമെന്നുമാണ് ആർഡിഒയുടെ നിർദേശം. സുരക്ഷയൊരുക്കാനുളള ബുദ്ധിമുട്ട് കണക്കിലെടുത്താണ് വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നത് വിലക്കിയത്.
അതേസമയം പുതുവത്സര ആഘോഷത്തോട് അനുബന്ധിച്ച് ഫോർട്ട് കൊച്ചി വെളി മൈതാനത്ത് ഒരുക്കിയിരിക്കുന്ന പാപ്പാഞ്ഞിയെ പൊളിച്ചു മാറ്റില്ലെന്ന് വാർഡ് കൗൺസിലർ അറിയിച്ചു. ആർഡിഒ ഉത്തരവ് അംഗീകരിക്കാൻ കഴിയില്ല. എല്ലാ സർക്കാർ അനുമതിയും നേടിയാണ് ഒരുക്കങ്ങൾ നടത്തിയതെന്ന് വാർഡ് കൗൺസിലർ ബനഡിക്റ്റ് വ്യക്തമാക്കി. നാട്ടുകാരുടെ ഭാഗം കേൾക്കാതെ ആണ് ഉത്തരവ് എന്നും കൗൺസിലർ പറഞ്ഞു.
Story Highlights: New Year in Fort Kochi ‘Pappanji’ Fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here