Advertisement

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: മൂന്നര കോടി രൂപ 1634 പേര്‍ക്ക് വിതരണം ചെയ്‌തു; പൊന്നാനി എംഎൽഎ

January 1, 2024
Google News 2 minutes Read

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പദ്ധതി വഴി ചികില്‍സാ ധനസഹായമായി 3,52,00,500 രൂപ പൊന്നാനി മണ്ഡലത്തില്‍ അനുവദിച്ചതായി പി. നന്ദകുമാര്‍ എം.എല്‍.എ. 1634 അപേക്ഷകളിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തീര്‍പ്പു കല്‍പ്പിച്ച് അര്‍ഹരായവരുടെ അക്കൗണ്ടിലേക്ക് ധനസഹായം അനുവദിച്ച് നല്‍കിയതെന്നും പൊന്നാനി എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു.(Chief Ministers Relief Fund 3.5 crore distributed)

2021 ജൂണ്‍ മുതലുള്ള കണക്കുകള്‍ പ്രകാരമാണിത്. 1787 അപേക്ഷകളാണ് ഓണ്‍ലൈനായി എം.എല്‍.എ ഓഫീസില്‍ നിന്ന് ഇതുവരെ സമര്‍പ്പിച്ചിട്ടുളളത്. ഇതില്‍ 153 അപേക്ഷകള്‍ തീര്‍പ്പു കല്‍പ്പിക്കാനുള്ള നടപടി ക്രമങ്ങളിലാണ്. ഓരോ കൈത്താങ്ങും ഒരു ജീവിതത്തെ പിടിച്ചുയര്‍ത്തുമെന്ന തിരിച്ചറിവാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെന്ന് നന്ദകുമാര്‍ പറഞ്ഞു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

327 അപേക്ഷകളിലായി ആലംകോട് വില്ലേജില്‍ 79,03,000 രൂപയും 194 അപേക്ഷകളിലായി നന്നംമുക്ക് വില്ലേജില്‍ 47,02,000 രൂപയും 289 അപേക്ഷകളിലായി പെരുമ്പടപ്പ് വില്ലേജില്‍ 74,05,000 രൂപയും 170 അപേക്ഷകളിലായി വെളിയംകോട് വില്ലേജില്‍ 29,01,000 രൂപയും. 186 അപേക്ഷകളിലായി മാറഞ്ചേരി വില്ലേജില്‍ 38,09,000 രൂപയും 213 അപേക്ഷകളിലായി ഈഴുവത്തിരുത്തി വില്ലേജില്‍ 38,86,000 രൂപയും 255 അപേക്ഷകളിലായി പൊന്നാനി നഗരം വില്ലേജില്‍ 45,94,500 രൂപയുമാണ് പൊന്നാനി മണ്ഡലത്തില്‍ അനുവദിച്ചതെന്നും നന്ദകുമാര്‍ അറിയിച്ചു.

പി നന്ദകുമാർ ഫേസ്ബുക്കിൽ കുറിച്ചത്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ
നിന്നും ചികിൽസാ ധനസഹായമായി
നമ്മുടെ മണ്ഡലത്തിൽ 35,200,500
(മൂന്നു കോടി അമ്പത്തിരണ്ടു ലക്ഷത്തി അഞ്ഞൂറ്) രൂപ അനുവദിച്ചു.
മണ്ഡലത്തിൽ നിന്ന് സമർപ്പിച്ച 1634 അപേക്ഷകളിലാണ് മുഖ്യമന്ത്രിയുടെ
ഓഫീസ് അനുമതി നൽകി
അർഹരായവരുടെ അക്കൗണ്ടിലേക്ക്
ധനസഹായം നൽകിയത്.
ആകെ 1787 അപേക്ഷകൾ ഓൺലൈനായി നമ്മുടെ എം.എൽ.എ ഓഫീസിൽ നിന്ന്
ഇത് വരെ സമർപ്പിച്ചിരുന്നു .
ഇതിൽ 153 അപേക്ഷകൾ
അവസാന നടപടി ക്രമങ്ങളിലാണ്.
അപേക്ഷകളുടെ വില്ലേജ് തിരിച്ചുള്ള കണക്കുകൾ താഴെ പറയും വിധമാണ്.
1) ആലംകോട് വില്ലേജ്: 327 അപേക്ഷകളിലായി 79,03000 രൂപ
2) നന്നംമുക്ക് വില്ലേജ്: 194 അപേക്ഷകളിലായി 47,02000 രൂപ
3) പെരുമ്പടപ്പ് വില്ലേജ്: 289 അപേക്ഷകളിലായി 74,05000 രൂപ
4) വെളിയംകോട് വില്ലേജ്: 170 അപേക്ഷകളിലായി 29,01000 രൂപ
5) മാറഞ്ചേരി വില്ലേജ്: 186 അപേക്ഷകളിലായി 38,09000 രൂപ
6) ഈഴുവത്തിരുത്തി വില്ലേജ്:
213 അപേക്ഷകളിലായി 38,86000 രൂപ
7) പൊന്നാനി നഗരം വില്ലേജ്: 255 അപേക്ഷകളിലായി 45,94500 രൂപ
ചികിൽസാ സഹായം ആവശ്യമായവരും സാമ്പത്തികമായി പ്രയാസമനുഭവിക്കുന്നവരുമായ വ്യക്തികളെ സഹായിക്കാൻ പൊന്നാനി ചന്തപ്പടിയിലെ എം.എൽ.എ ഓഫീസ് സദാസമയവും സജ്ജമാണ്.
മുഖ്യമന്ത്രിയുടെ ചികിൽസാ സഹായം ലഭിക്കാൻ എം.എൽ.എ ഓഫീസിൽ ഒരുക്കിയിട്ടുള്ള സൗകര്യങ്ങൾ
നന്നായി ഉപയോഗപ്പെടുത്തണമെന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു.
സ്നേഹപൂർവ്വം,
പി. നന്ദകുമാർ
ക്യാമ്പ് ഓഫീസ്,
പൗർണമി തിയ്യറ്ററിന് സമീപം,
ചന്തപ്പടി, പൊന്നാനി.

Story Highlights: Chief Ministers Relief Fund 3.5 crore distributed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here