Advertisement

ബിഹാറിൽ ദളിത് യുവതിക്ക് പൊലീസ് മർദ്ദനം: വീഡിയോ വൈറലായതോടെ അന്വേഷണത്തിന് ഉത്തരവ്

January 1, 2024
1 minute Read
Dalit woman thrashed by cop in Bihar

ബിഹാറിൽ ദളിത് യുവതിയെ പരസ്യമായി മർദിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് ഉത്തരവ്. യുവതിയും മറ്റൊരു സ്ത്രീയും

ബിഹാറിലെ സീതാമർഹിയിൽ നിന്നുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. രാജ് കിഷോർ സിംഗ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ യൂണിഫോമിൽ ഒരു സ്ത്രീയെ പൊതുസ്ഥലത്ത് പരസ്യമായി ലാത്തി കൊണ്ട് അടിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ഇത് വലിയ വിവാദമായി മാറി.

അതേസമയം, തെരുവിൽ രണ്ട് സ്ത്രീകള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും നടന്നെന്നും ഇവരെ പിടിച്ചുമാറ്റുന്നതിനിടെയാണ് അടിച്ചെതെന്നുമാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ഉദ്യോഗസ്ഥൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സിതാമർഹി എസ്പി മനോജ് കുമാർ തിവാരി പറഞ്ഞു.

സംഭവത്തിൽ പൊലീസിനെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തി. ബിഹാറിൽ ക്രിമിനലുകൾ സ്വതന്ത്രമായി വിഹരിക്കുമ്പോൾ പൊലീസ് ജനങ്ങൾക്ക് നേരെ ലാത്തി ചാർജ്ജ് നടത്തുകയാണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല ആരോപിച്ചു.

Story Highlights: Dalit woman thrashed by cop in Bihar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top