Advertisement

തലസ്ഥാനത്ത് ലഹരി മാഫിയയുടെ അതിക്രമം; വീടുകളും വാഹനങ്ങളും അടിച്ച് തകർത്തു

January 2, 2024
1 minute Read
drug mafia attack in thiruvananthapuram

തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘം വീടുകളും വാഹനങ്ങളും അടിച്ച് തകർത്തു. പൂച്ചെടിവിള കോളനിയിലെ മൂന്ന് വീടുകളിൽ അക്രമം നടത്തിയ സംഘം രണ്ടു ബൈക്കുകളും സൈക്കിളുകളും തകർത്തു. പൂച്ചെടിവിള കോളനി അസോസിയേഷൻ സെക്രട്ടറി മനുവിന്റെയും ബന്ധുക്കളുടെയും വീടാണ് സംഘം ആക്രമിച്ചത്.

ഇന്നലെ രാത്രി 12:30 യോടെയാണ് പൂച്ചെടിവിള കോളനിയിൽ ലഹരി മാഫിയ സംഘം അഴിഞ്ഞാടിയത്. കോളനിയിലെ ലഹരി ഉപയോഗവും കച്ചവടവും മനു ചോദ്യം ചെയ്തിരുന്നു. മനുവിന്റെ നേർക്ക് നായയെ അഴിച്ചുവിട്ടതുമായി ബന്ധപ്പെട്ട് അയൽവാസിയായ ബിജുലാലുമയി ചില തർക്കങ്ങളും ഉണ്ടായിരുന്നു. ഇതിൻ്റെ കൂടി വൈരാഗ്യം സംഘത്തിന് ഉണ്ടായിരുന്നു എന്ന് വീട്ടുടമ മനു വേണുഗോപാൽ പറഞ്ഞു.

പത്തിലധികം പേരടങ്ങുന്ന സംഘം വീട്ടിലുണ്ടായിരുന്ന ഉപകരണങ്ങളും വാഹനങ്ങളും ഉൾപ്പെടെ തല്ലി തകർത്തു. മനുവിൻ്റെ രണ്ട് ബന്ധുക്കളുടെയും വീടുകളും സംഘം ആക്രമിച്ചു. ഭയപ്പെട്ട് ജീവിക്കേണ്ട അവസ്ഥയാണെന്ന് അസോസിയേഷൻ പ്രസിഡൻ്റ് മോളി. മ്യൂസിയം പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടുപേർ കസ്റ്റഡിയിൽ ഉള്ളതായാണ് സൂചന.

Story Highlights: drug mafia attack in thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top