Advertisement

50 കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ; എംഎ യൂസഫലിക്ക് ആദരവുമായി ഡോ ഷംഷീർ

January 2, 2024
2 minutes Read

പ്രവാസ ജീവിതത്തിൽ 50 വർഷം പൂർത്തിയാക്കുന്ന വ്യവസായി എം എ യൂസഫലിക്ക് ആദരമായി നിർധനരായ കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ പ്രഖ്യാപിച്ച് ഡോക്ടർ ഷംഷീർ വയലിൽ. 50 കട്ടികൾക്കാണ് സൗജന്യ ശസ്ത്രക്രിയ നടത്തുക. പുതുവത്സര ദിനത്തിലായിരുന്നു പ്രഖ്യാപനം.(Free Heart Surgery for Children M A Yusufali)

ജന്മനാൽ ഹൃദ്രോഗങ്ങളുള്ള 50 കുട്ടികൾക്കാണ് സൗജന്യ ശസ്ത്രക്രിയ നൽകുക. വിപിഎസ് ഹെൽത്ത്കെയർ നേതൃത്വം നൽകുന്ന പദ്ധതി അദ്ദേഹത്തിന്റെ ഇന്ത്യയിലെയും യുഎഇലെയും ഒമാനിലെയും ആശുപത്രികൾ വഴിയാണ് നടപ്പാക്കുക. യൂസഫലിയുടെ യുഎയിലെ അൻപതാണ്ട് അദ്ദേഹത്തിന്റെ ജീവകാരണ്യപ്രവർത്തനങ്ങളുടെ പാതയിൽ തന്നെ അടയാളപ്പെടുത്താനാണ് ശ്രമമെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

എംഎ യൂസഫലിയുടെ മൂത്ത മകളും വിപിഎസ് ഹെൽത്ത്കെയർ വൈസ് ചെയർപേഴ്സണുമായ ഡോ. ഷബീന യൂസഫലിയുടെ ഭർത്താവാണ് ഡോ. ഷംസീർ വയലിൽ. ഇത്തരം സന്ദർഭങ്ങളിൽ ചികിത്സ നടത്താനായി ഭാരിച്ച ചെലവ് ആവശ്യമായി വരാറുണ്ട്. സാധാരണ കുടുംബങ്ങളെ സംബന്ധിച്ച് ഈ പണം കണ്ടെത്തുകയെന്നത് ഏറെ വെല്ലുവിളിയാണ്. ഈ സാഹചര്യത്തിലാണ് നിർധന കുടുംബങ്ങളിലെ കുട്ടികൾക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനം ഉണ്ടായത്.

Story Highlights: Free Heart Surgery for Children M A Yusufali

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top