മൂന്നാറില്‍ ജാർഖണ്ഡുകാരിയെ പീഡിപ്പിച്ച കേസ്; പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ്

മൂന്നാറില്‍ ജാര്‍ഖണ്ഡ് സ്വദേശിനി ലൈംഗിക പീഡനത്തിരയായ സംഭവത്തില്‍ പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ജാർഖണ്ഡ് സ്വദേശി സെലൻ ഭാര്യ സുമരി ബുർജോ എന്നിവർക്കയാണ് മൂന്നാർ പൊലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. സംഭവത്തിന് ശേഷം ഇരുവരും ഒളിവിലാണ്.
ചിട്ടിവാര എസ്റ്റേറ്റിലാണ് സംഭവം. ജാർഖണ്ഡ് സ്വദേശിനിയായ 12 വയസുകാരിയാണ് പീഡനത്തിനിരയായത്. കുട്ടിയെ വീട്ടിൽ നിന്ന് കാട്ടിലേക്ക് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ ശേഷം പെൺകുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു. അപ്പോഴാണ് പെൺകുട്ടി പീഡനത്തിന് ഇരയായതായി വീട്ടുകാർക്ക് മനസ്സിലായത്.
പിന്നാലെ വീട്ടുകാർ മൂന്നാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. വീട്ടുകാർ പരാതി നൽകിയെന്ന് മനസിലാക്കിയ പ്രതി സ്ഥലം വിട്ടു. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് സെലനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
Story Highlights: Jharkhand girl molested in Munnar; Lookout notice for accused
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here