Advertisement

പാലാരിവട്ടത്തെ പ്രതിഷേധം; ഹൈബി ഈഡൻ എംപിക്കെതിരെയും 3 എംഎൽഎമാർക്കെതിരെയും കേസ്, മുഹമ്മദ് ഷിയാസ് ഒന്നാംപ്രതി

January 2, 2024
Google News 1 minute Read

പാലാരിവട്ടത്തെ കോൺഗ്രസ് പ്രതിഷേധത്തിൽ ജനപ്രതിനിധികളടക്കുമുള്ള നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസാണ് ഒന്നാംപ്രതി. ഹൈബി ഈഡൻ എംപിയെയും മൂന്ന് എംഎൽഎമാരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്. കണ്ടാൽ അറിയാവുന്ന 70 പേർക്കെതിരെയും കേസെടുത്തു.

ന​വ​കേ​ര​ള സ​ദ​സ്സി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ക​രി​ങ്കൊ​ടി കാ​ണി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജാ​മ്യം ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാണ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പാ​ലാ​രി​വ​ട്ടം പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ചത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സ​മ​രം ആ​രം​ഭി​ച്ച​ത്. ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് മു​ഹ​മ്മ​ദ് ഷി​യാ​സ്, ഹൈ​ബി ഈ​ഡ​ൻ എം.​പി, എം.​എ​ൽ.​എ​മാ​രാ​യ ടി.​ജെ. വി​നോ​ദ്, ഉ​മ തോ​മ​സ്, അ​ൻ​വ​ർ സാ​ദ​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഉ​പ​രോ​ധ സ​മ​രം.

ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ സ​മ​രം ന​ട​ത്തു​ന്ന​തി​നി​ടെ, പി​രി​ഞ്ഞു​പോ​യി​ല്ലെ​ങ്കി​ൽ ത​ല്ലി ഓ​ടി​ക്കു​മെ​ന്ന് സ്റ്റേ​ഷ​നു​ള്ളി​ൽ​നി​ന്ന് എ​സ്.​ഐ ഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യി ആ​രോ​പി​ച്ച് പ്ര​വ​ർ​ത്ത​ക​ർ സ്റ്റേ​ഷ​നു​ള്ളി​ലേ​ക്ക് ത​ള്ളി​ക്ക​യ​റാ​ൻ ശ്ര​മി​ച്ച​ത് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി.

ഇ​തേ​സ​മ​യം, മ​ണി​ക്കൂ​റു​ക​ൾ സ​മ​രം നീ​ണ്ടി​ട്ടും ച​ർ​ച്ച​ക്ക് പൊ​ലീ​സ് ത​യാ​റാ​യി​ല്ലെ​ന്ന്​ ആ​രോ​പി​ച്ച് ഒ​രു​വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ റോ​ഡ്​ ഉ​പ​രോ​ധ​വും ആ​രോ​പി​ച്ചു.ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ക​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ചു​മ​ത്തി ജ​യി​ലി​ല​ട​ക്കാ​നു​ള്ള നീ​ക്കം അ​നു​വ​ദി​ക്കി​ല്ല​ന്ന് മു​ഹ​മ്മ​ദ് ഷി​യാ​സ് പ​റ​ഞ്ഞു.

Story Highlights: Palarivottam Police case registered against congress leaders

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here