Advertisement

സംഘപരിവാറിനെപ്പോലെ കോൺഗ്രസിനും കേരള വിരോധം; രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

January 2, 2024
1 minute Read
pinarayi vijayan criticised congress

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാറിനെപ്പോലെ കോൺഗ്രസിനും കേരള വിരോധം എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നവ കേരള സദസിന്റെ സമാപന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. വൻ ജനപങ്കാളിത്തത്തോടെയാണ് നവകേരള സദസ് സമാപിച്ചത്. യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധവും മന്ത്രിമാർക്ക് നേരിടേണ്ടിവന്നു.

കേന്ദ്രസർക്കാരിന്റെ അവഗണനക്കെതിരെയാണ് നവകേരള സദസ്സ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിൽ കോൺഗ്രസിന് എന്താണ് നീരസമെന്ന് ചോദിച്ച മുഖ്യമന്ത്രി രൂക്ഷ വിമർശനമാണ് പ്രതിപക്ഷത്തിനെതിരെ ഉയർത്തിയത്. സംഘപരിവാറിനെപ്പോലെ കോൺഗ്രസിനും കേരള വിരുദ്ധത എന്നും കുറ്റപ്പെടുത്തൽ.

നവ കേരളത്തിന്റെ അവസാന ദിനമായ ഇന്ന് തൃപ്പൂണിത്തറ കുന്നത്തുനാട് നിയോജക മണ്ഡലങ്ങളിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. വഴിയിലുടനീളം നവ കേരള ബസ്സിന് നേരെ കരിങ്കൊടി പ്രതിഷേധം ഉണ്ടായി. 50 ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് അറസ്റ്റിൽ ആയത്. കുന്നത്തു നാട്ടിലെ നവ കേരള സദസ്സ് കഴിഞ്ഞു മടങ്ങിയ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ട്രാൻസ്ജെൻഡർ കോൺഗ്രസ് പ്രവർത്തകർ ചാടിവീണ് കരിങ്കൊടി കാണിച്ചു.

Story Highlights: pinarayi vijayan criticised congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top