‘മോദി ഗ്യാരന്റി മുദ്രവാക്യമായി കേരളത്തിൽ ഉയർത്തിക്കാട്ടാൻ ബിജെപി’; കേരളത്തിൽ ചെലവാകില്ലെന്ന് കെ മുരളീധരൻ

മോദി ഗ്യാരന്റി മുദ്രവാക്യമായി കേരളത്തിൽ ഉയർത്തിക്കാട്ടാൻ ബിജെപി. തെരെഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ മോദി ഗ്യാരന്റി മുദ്രവാക്യമായി അവതരിപ്പിക്കാൻ തീരുമാനം. എന്നാൽ മോദി ഗ്യാരന്റി കേരളത്തിൽ ചെലവാകില്ലെന്ന് കെ മുരളീധരൻ എം പി. തൃശൂരിൽ ബിജെപി പ്രതീക്ഷ വെക്കുന്നത് വെറുതെയെന്നും മുരളീധരൻ വ്യക്തമാക്കി.
പ്രധാനമന്ത്രി വിളിച്ചപ്പോൾ പലരും പോയെങ്കിലും അതൊന്നും ബിജെപി വോട്ടാകില്ല. ലോക്സഭാ തെരഞ്ഞടുപ്പിൽ പാർട്ടി പറഞ്ഞാൽ തെരെഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കെ മുരളീധരൻ പറഞ്ഞു. താൻ മത്സരിച്ചാൽ അത് തന്നെയാകും. മത്സരത്തിൽ നിന്നും പിന്മാറാനാണ് ആഗ്രഹം. എന്നാൽ പാർട്ടി നിർബന്ധിച്ചാൽ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: BJP to raise Modi guarantee slogan in Kerala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here