Advertisement

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഊർജിതമായി തുടങ്ങിയിട്ടുണ്ട്; കേരളത്തിലെ സ്ത്രീകൾ മോദിക്കൊപ്പമെന്ന് വി മുരളീധരൻ

January 4, 2024
1 minute Read

കേരളത്തിലെ സ്ത്രീകൾ മോദിക്കൊപ്പമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പ്രധാനമന്ത്രിയുടെ സന്ദർശനം ഇന്നലെ നടന്നത് മഹിളാ ശക്തി പ്രധാനമന്ത്രിക്കൊപ്പം എന്ന രീതിയിലാണ്. വനിതാ സംവരണ ബിൽ മോദി നടപ്പിലാക്കിയ ശേഷം മഹിളാ സംഘടനകൾ ഒരക്ഷരം മിണ്ടുന്നില്ല.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഊർജിതമായി തുടങ്ങിയിട്ടുണ്ട്. പാർലമെന്റിലേക് യു ഡി എഫും നിയമസഭയിലേക്ക് സിപിഐഎം എന്നതാണ് ധാരണ. യു ഡി എഫ് നേതാക്കൾ എത്ര വെള്ളം കോരിയാലും പിണറായിയെ ഭരിക്കാനാണ് രാഹുൽ ഗാന്ധിയുടെ തീരുമാനം.

സി പിഐ എം കേന്ദ്ര നേതാക്കൾ തീരുമാനിച്ചിരിക്കുന്നത് വയനാട്ടിൽ നിന്ന് രാഹുൽ ഗാന്ധി ജയിക്കട്ടെയെന്നാണ്. വയനാട്ടിൽ നിന്ന് ജയിച്ചില്ലെങ്കിൽ രാഹുൽ ഗാന്ധി എവിടെ നിന്നും ജയിക്കില്ല. അങ്ങനെ വന്നാൽ പാർലമെന്റിൽ രാഹുൽ ഗാന്ധിക്ക് അംഗത്വമില്ലാതെയാകുമെന്നും വി മുരളീധരൻ വ്യക്തമാക്കി.

Story Highlights: V Muraleedharan Against Rahul Gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top