‘കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം കൂടിയാലോചന ഇല്ലാത്തത്’; കോണ്‍ഗ്രസില്‍ തരൂര്‍ തരംഗം ഇല്ലെന്നും കെ മുരളീധരന്‍

കോണ്‍ഗ്രസില്‍ കൂടി ആലോചനകള്‍ നടക്കുന്നില്ലെന്ന് കെ മുരളീധരന്‍ എംപി. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും കൂടി ആലോചനക്കു തയ്യാറാകണമെന്ന് കെ മുരളീധരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നെങ്കില്‍ വടകരയില്‍ തന്നെ മത്സരിക്കും. തരൂര്‍ തരംഗം ഇല്ലെന്നും മുരളീധരന്‍ തുറന്നടിച്ചു. ട്വന്റിഫോറിന്റെ ആന്‍സര്‍ പ്ലീസ് പരിപാടിയില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ദീപക് ധര്‍മ്മടത്തിനു അനുവദിച്ച ആഭിമുഖത്തില്‍ മനസ്സ് തുറക്കുകയായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ( K Muraleedharan special interview about congress and 2024 election)
കോണ്‍ഗ്രസിനകത്തെ പ്രശ്‌നങ്ങള്‍ക്കു കാരണം കൂടി ആലോചന ഇല്ലാത്തതാണെന്ന് കെ മുരളീധരന്‍ പറയുന്നു. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും അത് പരിഹരിച്ചു തിരഞ്ഞെടുപ്പിനെ ഒറ്റകെട്ടായി നേരിടാന്‍ തയ്യറാകണം എന്നും കെ മുരളീധരന്‍ എംപി പറഞ്ഞു.
Read Also : “ചൂടിനെ വെല്ലുന്ന മത്സരച്ചൂടിൽ പൊടിപൊടിക്കുന്ന കലോത്സവം”; ആഘോഷ വേദിയിലെ കാണാകാഴ്ചകളിലൂടെ, കഥകളിലൂടെ!!!
തരൂര്‍ തരംഗം കോണ്‍ഗ്രസില്‍ ഇല്ലെന്നും മുരളീധരന്‍ ട്വന്റിഫോറിനോട് പറയുന്നു. കോണ്‍ഗ്രസ് തലപ്പത്തു ഇരിക്കാന്‍ അദ്ദേഹം പറ്റില്ലെന്ന് പറഞ്ഞത് അതിനുള്ള മെയ് വഴക്കം ഇല്ലാത്തതു കൊണ്ടാണ് എന്നും മുരളീധരന്‍ തുറന്നടിച്ചു.പൊലീസ് ഇത്രയും മോശമായ സാഹചര്യം ഉണ്ടായിട്ടില്ലഎന്നും ഭരണ കക്ഷി എംഎല്‍എയ്ക്കുപോലും രക്ഷ ഇല്ലാത്ത അവസ്ഥയാണിപ്പോള്‍ എന്നും കെ. മുരളീധരന്‍ പറഞ്ഞു.
Story Highlights: K Muraleedharan special interview about congress and 2024 election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here