മോദിയും യുഎഇ പ്രസിഡന്റും ജനുവരി ഒമ്പതിന് ഗുജറാത്തില്‍ റോഡ് ഷോ നടത്തും

പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ പ്രസിഡന്‍റ് ഷേഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ജനുവരി ഒമ്പതിന് ഗുജറാത്തില്‍ റോഡ് ഷോ നടത്തും. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും ഗാന്ധിജിയുടെ ആശ്രമമായിരുന്ന സബര്‍മതി ആശ്രമം വരെയായിരിക്കും ഈ റോഡ് ഷോ.
ഇരുരാജ്യങ്ങളിലെയും ഔദ്യോഗികപ്രതിനിധികളാണ് ഇക്കാര്യം അറിയിച്ചത്. ജനവരി 10 മുതല്‍ 12 വരെ നടക്കുന്ന വൈബ്രന്‍റ് ഗുജറാത്ത് നിക്ഷേപസംഗമത്തിൽ പങ്കെടുക്കാനാണ് യുഎഇ പ്രസിഡന്‍റ് ഗുജറാത്തിൽ എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ജനവരി ഒമ്പതിന് യുഎഇ പ്രസിഡന്റിനെ നേരിട്ട് വിമാനത്താവളത്തില്‍നിന്നും സ്വീകരിക്കുക.
ഗുജറാത്ത് ഗവൺമെന്റ് ആതിഥേയത്വം വഹിക്കുന്ന ദ്വിവത്സര പരിപാടിയായ ഗുജറാത്ത് സമ്മിറ്റ് 2024, പ്രധാന ആഗോള നേതാക്കളുടെ സാന്നിധ്യത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളെയും, നിക്ഷേകരെയും ഒക്കെ ഒരു കുടക്കീഴിൽ കൊണ്ട് വരാനുള്ള പദ്ധതിയുടെ ഭാഗമായാണ് ചടങ്ങ് നടക്കുന്നത്.
Story Highlights: PM Modi, UAE president to hold roadshow on January 9
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here