Advertisement

ഇറാൻ ഇരട്ട സ്ഫോടനം: പ്രതികളെന്ന് സംശയിക്കുന്ന 11 പേർ അറസ്റ്റിൽ

January 6, 2024
Google News 1 minute Read

ഇറാൻ ഇരട്ട സ്ഫോടനത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന പതിനൊന്ന് പേർ പിടിയിലായി. ആക്രമണത്തത്തിന് സഹായിച്ച രണ്ടു പേരെ കസ്റ്റഡിയിൽ എടുത്തതായും ഇറാൻ ഇന്റലിജൻസ് വ്യക്തമാക്കി. അഞ്ച് നഗരങ്ങളിൽ നിന്നാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ബുധനാഴ്ച തെക്കൻ നഗരമായ കെർമാനിലുണ്ടായ സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തിരുന്നു. 103 പേരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. 150 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു.

ഇറാന്റെ തെക്കുകിഴക്കന്‍ നഗരമായ കെര്‍മാനിലായിരുന്നു സ്ഫോടനമുണ്ടായത്. ആദ്യത്തെ സ്ഫോടനം ജനറല്‍ സുലൈമാനിയുടെ ശവകുടീരത്തില്‍ നിന്ന് 700 മീറ്റര്‍ അകലെയും രണ്ടാമത്തേത് ഒരു കിലോമീറ്റര്‍ അകലെയുമാണ് നടന്നത്. ഇറാനില്‍ ഏറെ ജനകീയനായിരുന്ന സുലൈമാനിയുടെ ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നതിനായി ശവകുടീരത്തില്‍ അനേകംപേര്‍ ഒത്തുകൂടിയിരുന്നു. ഇവരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടരിലേറെയും.

ഭീകരാക്രമണം ആസൂത്രണം ചെയ്ത ആരെയും വെറുതെവിടില്ലെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി പറഞ്ഞു. പിന്നിൽ സയണിസ്റ്റ് ഏജന്റുമാരും അവരുടെ സഹായികളുമാണെന്ന് ഇറാൻ വൈസ് പ്രസിഡന്റ് വ്യക്തമാക്കി. അമേരിക്കയുടെയും ഇസ്രായേലിന്റെയും കരങ്ങൾ വ്യക്തമാണെന്ന് ഇറാനിയൻ റെവല്യൂഷനറി ഗാർഡിലെ ഖുദ്‌സ് ഫോഴ്‌സ് കമാണ്ടർ ആരോപിച്ചിരുന്നു. ഇറാനിലെ ഭീകരാക്രമണത്തിന് ഇസ്രായേലിലെ തെൽഅവീവിലും ഹൈഫയിലും മറുപടി നൽകണമെന്ന് ഇറാൻ ആരോഗ്യ മന്ത്രാലയം മുൻ വക്താവ് ഡോ. കിയാനുഷ് ജഹാൻപുർ ആവശ്യപ്പെട്ടു. ഇതിനിടെ സ്‌ഫോടനത്തിൽ പങ്കില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു.പൂർണശ്രദ്ധ ഗസ്സ യുദ്ധത്തിലാണെന്നും പ്രതികരിക്കാനില്ലെന്നും ഇസ്രായേൽ സൈനിക വക്താവ് അറിയിച്ചിരുന്നു.

Read Also :‘ഹൂതികൾ പ്രവർത്തിക്കുന്നത് സ്വന്തം നിലയിൽ’; കപ്പലിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ പങ്കില്ലെന്ന് ഇറാൻ

Story Highlights: Iran arrests 11 suspects over bomb blasts

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here