പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനെതിരായ മാലിദ്വീപ് മന്ത്രിയുടെ പരാമർശം; അതൃപ്തി അറിയിച്ച് ഇന്ത്യ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനെതിരെ മാലിദ്വീപ് മന്ത്രി നടത്തിയ പരാമർശത്തിൽ അതൃപ്തി അറിയിച്ച് ഇന്ത്യ. മന്ത്രി മറിയം ഷിവുനയുടെ പരാമർശത്തിനെതിരെയാണ് ഇന്ത്യ അതൃപ്തി അറിയിച്ചത്. അതേസമയം മന്ത്രിയുടെ പരാമർശം വ്യക്തിപരമെന്നാണ് മാലിദ്വീപ് സർക്കാരിന്റെ വിശദീകരണം.(India Raises Concern Over Derogatory Remarks by Maldives Minister on PM Modi)
ഇത്തരം പരാമർശം നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ മടിക്കില്ലെന്ന് മാലിദ്വീപ് പ്രസ്താവനയിൽ പറയുന്നു. “വിദേശ നേതാക്കൾക്കും ഉയർന്ന റാങ്കിലുള്ള വ്യക്തികൾക്കും എതിരെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അപകീർത്തികരമായ പരാമർശങ്ങൾ മാലിദ്വീപ് സർക്കാർ ബോധവാത്മാരാണ്. ഈ അഭിപ്രായങ്ങൾ വ്യക്തിപരവും മാലിദ്വീപ് ഗവൺമെന്റിന്റെ കാഴ്ചപ്പാടുകളെ പ്രതിനിധീകരിക്കുന്നില്ല. കൂടാതെ, സർക്കാരിന്റെ ബന്ധപ്പെട്ട അധികാരികൾ ഇത്തരം അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതിനെതിരെ നടപടിയെടുക്കാൻ മടിക്കില്ല” പ്രസ്താവനയിൽ പറയുന്നു.
പ്രധാനമന്ത്രി മോദിക്കെതിരെ നടത്തിയ പരാമർശം വലിയ വിവാദമായതോടെ യുവജന ശാക്തീകരണ മന്ത്രിയായ മറിയം ഷിയൂന എക്സിൽ നിന്നും ഇത് നീക്കിയിരുന്നു. ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്നോർക്കലിങ്ങിന്റേതടക്കമുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത് മാലദ്വീപിന്റെ ബീച്ച് ടൂറിസത്തിനു തിരിച്ചടിയാകുമെന്ന നിഗമനത്തിലാണ് മന്ത്രിമാർ മോദിക്കെതിരെ പ്രസ്താവന നടത്തിയത്.
Story Highlights: India Raises Concern Over Derogatory Remarks by Maldives Minister on PM Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here