Advertisement

‘ആക്രമിച്ചത് വണ്ടിപ്പെരിയാറിലെ കുട്ടിയുടെ പിതാവാണ്, ഞങ്ങള്‍ പേടിച്ച് കഴിയുകയാണ്, സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ മരിക്കേണ്ടി വരും’; പാല്‍രാജിന്റെ ഭാര്യ

January 7, 2024
2 minutes Read
Palraj's wife allegation against vandiperiyar girl's father

വണ്ടിപ്പെരിയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനെ ആക്രമിച്ച സംഭവത്തിലെ പ്രതി പാല്‍രാജിനെ ന്യായീകരിച്ച് കുടുംബം. പെണ്‍കുട്ടിയുടെ പിതാവ് പാല്‍രാജിനെ ഇങ്ങോട്ട് കയറി ആക്രമിക്കുകയാണെന്നാണ് ഇയാളുടെ കുടുംബം പറയുന്നത്. ആക്രമണം കരുതിക്കൂട്ടിയായിരുന്നില്ലെന്നും സ്വയരക്ഷയ്ക്കാണ് ശ്രമിച്ചതെന്നും കുടുംബം പറയുന്നു. (Palraj wife allegation against vandiperiyar girl’s father)

പൊലീസ് പാല്‍രാജിനെതിരെ കള്ളക്കേസെടുക്കുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. സര്‍ക്കാര്‍ ഉത്തരം പരയണമെന്നാണ് കുടുംബം പറയുന്നത്. അര്‍ജുനെ കോടതി വെറുതെ വിട്ട അന്ന് മുതല്‍ ഞങ്ങള്‍ പേടിച്ചാണ് കഴിയുന്നത്. ഞങ്ങളെ പെണ്‍കുട്ടിയുടെ കുടുംബം ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഞങ്ങള്‍ക്ക് നീതി തന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടിവരും. പാല്‍രാജിന്റെ ഭാര്യ പറയുന്നു.

Read Also : “ചൂടിനെ വെല്ലുന്ന മത്സരച്ചൂടിൽ പൊടിപൊടിക്കുന്ന കലോത്സവം”; ആഘോഷ വേദിയിലെ കാണാകാഴ്ചകളിലൂടെ, കഥകളിലൂടെ!!!

എന്നാല്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെ ആക്രമിച്ച കേസ് പ്രതി പാല്‍രാജിന്റെ ഉദ്ദേശം കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തുക തന്നെയായിരുന്നെന്നാണ് പൊലീസിന്റെ എഫ്‌ഐആര്‍. പ്രകോപനമുണ്ടാക്കിയത് പാല്‍രാജ് തന്നെയാണെന്നാണ് എഫ്‌ഐആര്‍ പറയുന്നത്. നെഞ്ചിന് താഴെയും കാലിലുമാണ് പാല്‍രാജ് കുത്തിയത്.

പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് നേരെ നടന്നത് ആസൂത്രിതമായ ആക്രമണമായിരുന്നെന്ന് പൊലീസ് പറയുന്നില്ല. അപ്പോഴുള്ള പ്രകോപനത്തെ തുടര്‍ന്നാകാം ആക്രമണമെങ്കിലും കുത്തിയത് കൊല്ലണമെന്നുള്ള ഉദ്ദേശത്തിലാണെന്നാണ് പൊലീസ് പറയുന്നത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പാല്‍രാജിനെതിരെ ചുമത്തിയിരിക്കുന്നത്. പാല്‍രാജിനെ ഇന്നലെ രാത്രിയോടെ തന്നെ റിമാന്‍ഡ് ചെയ്തിരുന്നു.

Story Highlights: Palraj’s wife allegation against vandiperiyar girl’s father

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top