രാജ്‌നാഥ് സിംഗ് യുകെയിലേക്ക്; 22 വർഷത്തിന് ശേഷം രാജ്യം സന്ദർശിക്കുന്ന ആദ്യ പ്രതിരോധ മന്ത്രി

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് തിങ്കളാഴ്ച മുതൽ യുകെയിലെത്തും. 22 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രതിരോധ മന്ത്രി യുകെ സന്ദർശിക്കുന്നത്. രാജ്‌നാഥ് സിംഗ് 2022 ജൂണിൽ യുകെ സന്ദർശിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പ്രോട്ടോക്കോൾ കാരണങ്ങളാൽ യാത്ര റദ്ദാക്കുകയായിരുന്നു.
യുകെ പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്‌സുമായി സിംഗ് നിർണായക ചർച്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്. സുരക്ഷാ മേഖലകളിലെ ഉഭയകക്ഷി സഹകരണം സംബന്ധിച്ച നിർണായക കരാറുകളിൽ ഒപ്പുവെച്ചേക്കും. ഗാർഡ് ഓഫ് ഓണർ പരിശോധിക്കുകയും തുടർന്ന് ലണ്ടനിലെ മഹാത്മാഗാന്ധി, ഡോ.ബി.ആർ.അംബേദ്ക്കർ സ്മാരകങ്ങൾ സന്ദർശിക്കുകയും ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. കൂടാതെ യുകെയിലുള്ള ഇന്ത്യൻ പ്രവാസികളുമായി അദ്ദേഹം സംവദിക്കും.
22 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രതിരോധ മന്ത്രി യുകെ സന്ദർശിക്കുന്നത്. മുൻ ബിജെപി സർക്കാരിലെ ജോർജ് ഫെർണാണ്ടസാണ് അവസാനമായി യുകെയിലെത്തിയ ഇന്ത്യൻ പ്രതിരോധമന്ത്രി. 2002 ജനുവരി 22 നായിരുന്നു സന്ദർശനം. ഇന്ത്യ-യുകെ ബന്ധത്തിൽ രാജ്നാഥ് സിംഗിൻ്റെ ഈ സന്ദർശനം ഏറെ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
Story Highlights: Rajnath Singh To Visit UK; First By Indian Defence Minister In 22 Years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here