‘രാംലല്ലയ്‌ക്ക് നേദിക്കാൻ 7,000 കിലോ ഭാരമുള്ള വമ്പൻ ഹൽവ’; തയ്യാറാക്കുന്നത് നാഗ്പൂരിലെ പ്രമുഖ പാചക വിദഗ്ധൻ

അയോധ്യ പ്രതിഷ്ഠ ദിനത്തിൽ രാംലല്ലയ്‌ക്ക് നേദിക്കാൻ 7,000 കിലോഗ്രാം രാം ഹൽവ. 7000 കിലോ ഭാരമുള്ള വമ്പൻ ഹൽവയാണ് തയ്യാറാക്കുന്നത്. മഹാരാഷ്‌ട്രയിലെ നാഗ്പൂർ സ്വദേശിയായ ഷെഫ് വിഷ്ണു മനോഹറാണ് ഹൽവ തയ്യാറാക്കുന്നത്. ദേശീയ മാധ്യമമായ ANIയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.(Chef Vishnu Manohar To Prepare 7000 Kg Of ‘Ram Halwa’)
900 കിലോ റവ, 1,000 കിലോഗ്രാം നെയ്യ് ,1,000 കിലോഗ്രാം പഞ്ചസാര, 2,000 ലിറ്റർ പാൽ, 2,500 ലിറ്റർ വെള്ളം, 300 കിലോ ഡ്രൈ ഫ്രൂട്ട്‌സ്, 75 കിലോ ഏലക്കാപ്പൊടി എന്നിവയാണ് 7000 കിലോ ഭാരമുള്ള വമ്പൻ ഹൽവ തയ്യാറാക്കാനായി ഉപയോഗിക്കുന്നത്.
‘കർ സേവ ടു പാക് സേവ’ എന്നാണ് ഈ സംരംഭത്തിന് പേരിട്ടിരിക്കുന്നതെന്ന് വിഷ്ണു മോഹൻ പറഞ്ഞു. പ്രാണ പ്രതിഷ്ഠ ദിനത്തിൽ രാംലല്ലയ്‌ക്ക് നേദിച്ച ശേഷം രാം ഹൽവ ലക്ഷക്കണക്കിന് വരുന്ന ഭക്തർക്ക് ഇത് വിതരണം ചെയ്യും.
പ്രത്യേകം നിർമിച്ച കടായിലാണ് ഹൽവ തയ്യാറാക്കുന്നത്. 12,000 ലിറ്റർ സംഭരണശേഷിയാണ് ഇതിനുള്ളത്. 10X10 അടിയാണ് ഇതിന്റെ വലുപ്പം. ഇരമ്പും സ്റ്റീലും ഉപയോഗിച്ചാണ് പാത്രത്തിന്റെ നിർമ്മാണം. 12 കിലോയുള്ള ചട്ടുകമാണ് ഇളക്കാനായി ഉപയോഗിച്ചത്.
Story Highlights: Chef Vishnu Manohar To Prepare 7000 Kg Of ‘Ram Halwa’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here