ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലേക്ക് കടന്ന് കോൺഗ്രസ്; പ്രതിപക്ഷ നേതാവ് ജില്ലകളിൽ പര്യടനം നടത്തും

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികളിലേക്ക് കടന്ന് കോൺഗ്രസ്. പ്രതിപക്ഷ നേതാവ് ജില്ലകളിൽ പര്യടനം നടത്തും. കൊല്ലം ജില്ലയിലെ നേതൃയോഗം ഇന്ന് നടന്നു. ജനുവരി 24 ന് പാലക്കാട് ജില്ലാ നേതൃയോഗത്തോടെ പര്യടനം പൂര്‍ത്തിയാകും. മണ്ഡലം പ്രസിഡന്റ് മുതലുളള മുഴുവന്‍ പാര്‍ട്ടി ഭാരവാഹികളുമായും പോഷക സംഘടന അധ്യക്ഷന്‍മാരുമായും പ്രതിപക്ഷ നേതാവ് ആശയ വിനിമയം നടത്തും. വിചാരണ സദസിന്റെ വിലയിരുത്തല്‍ ബുധനാഴ്ച ചേരുന്ന യു.ഡി.എഫ് യോഗത്തിലുണ്ടാകും.(Congress enters Lok Sabha election campaign programs)
പ്രചരണ പരിപാടികൾക്കൊപ്പം ‘സമരാഗ്‌നി ‘ ജനകീയ പ്രക്ഷോഭയാത്രയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കൂടി വേണ്ടിയാണ് പ്രതിപക്ഷ നേതാവ് 14 ജില്ലകളിലും പര്യടനം നടത്തുന്നുന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിപക്ഷ നേതാവും കെ.പി.സി.സി അധ്യക്ഷനും ചേര്‍ന്ന് ഒന്നാംഘട്ട ജില്ലാ പര്യടനം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ആ യോഗങ്ങളിലെ നിര്‍ദേശങ്ങള്‍ എത്രമാത്രം നടപ്പാക്കി എന്നതിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പരിശോധിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ 140 മണ്ഡലങ്ങളിലും യു.ഡി.എഫ് സംഘടിപ്പിക്കുന്ന വിചാരണ സദസ് അവസാന ഘട്ടത്തിലാണ്. വിചാരണ സദസിന്റെ വിലയിരുത്തല്‍ ബുധനാഴ്ച ചേരുന്ന യു.ഡി.എഫ് യോഗത്തിലുണ്ടാകും.
Story Highlights: Congress enters Lok Sabha election campaign programs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here