സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം ; വിശിഷ്ടാതിഥിയായി മമ്മൂട്ടി

അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം. പോയിൻറ് പട്ടികയിൽ കോഴിക്കോട് ജില്ല മുന്നിൽ. കണ്ണൂരാണ് രണ്ടാം സ്ഥാനത്ത് തുടരുന്നത്. പാലക്കാടും ഒപ്പത്തിനൊപ്പമുണ്ട്.കഴിഞ്ഞ തവണ കിരീടം ചൂടിയത് കോഴിക്കോട് ആയിരുന്നു. വിശിഷ്ടാതിഥിയായി നടൻ മമ്മൂട്ടി എത്തും.(Kerala State School Kalolsavam 2024)
സ്വർണ്ണ കപ്പിനായി നടക്കുന്നത് വാശിയേറിയ പോരാട്ടമാണ്. മാറിമറിഞ്ഞ പോയിന്റ് നിലയിൽ കോഴിക്കോട് ജില്ലയാണ് ഇപ്പോൾ മുന്നിൽ. 228 ഇനങ്ങളുടെ ഫലം അറിയുമ്പോൾ 896 പോയിന്റുമായി നിലവിലെ ചാമ്പ്യന്മാർ മുന്നിട്ടുനിൽക്കുന്നു. തൊട്ട് പിന്നാലെ കണ്ണൂർ 892 പോയിന്റ്, പാലക്കാട് 888 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്.
10 വേദികളിൽ ആയി 10 ഇനങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. രാവിലെ 9.30ന് ആരംഭിക്കുന്ന മത്സരങ്ങൾ ഉച്ചയോടെ അവസാനിക്കും. വൈകിട്ട് 4.30 ന് ആണ് സമാപന സമ്മേളനം. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ചലച്ചിത്രതാരം മമ്മൂട്ടി മുഖ്യാതിഥി ആകും.
Story Highlights: Kerala State School Kalolsavam 2024
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here