Advertisement

ആലങ്കാരികമായി നടത്തിയ അഭിപ്രായ പ്രകടനം; ബിജെപി തന്നെ തിരുവനന്തപുരത്ത് ജയിക്കും; തരൂർ പുകഴ്ത്തലിൽ തിരുത്തുമായി ഒ.രാജ​ഗോപാൽ

January 8, 2024
2 minutes Read
O Rajagopal edited his remarks about Shashi Tharoor MP

ശശി തരൂർ എംപിയെ പുകഴ്ത്തിക്കൊണ്ടുള്ള പരാമർശം തിരുത്തി മുതിർന്ന ബിജെപി നേതാവ് ഒ രാജ​ഗോപാൽ. തരൂരിനെക്കുറിച്ച് നടത്തിയ പരാമർശം താനുദ്ദേശിച്ച അർത്ഥത്തിലല്ല മാധ്യമങ്ങൾ വ്യാഖ്യാനിച്ചത്. ഒന്നിൽ കൂടുതൽ തവണ വിജയിച്ചയാൾ എന്ന അർത്ഥത്തിലാണ് സംസാരിച്ചതെന്നും നിലവിൽ തരൂരിൻ്റെ മണ്ഡലത്തിലെ സാന്നിധ്യം നാമ മാത്രമാണ് എന്നത് അദ്ദേഹത്തിൻ്റെ സാധ്യതയെ പ്രതികൂലമായി ബാധിയ്ക്കുമെന്നും ഒ രാജ​ഗോപാൽ പറഞ്ഞു.

മാറിയ രാഷ്ട്രീയ സാഹചര്യത്തിലും മോദി സർക്കാരിൻ്റെ പ്രവർത്തന മികവിലും പാർട്ടി പ്രവർത്തകർ കഠിനാധ്വാനം ചെയ്താൽ തിരുവനന്തപുരത്ത് ബി ജെ പിയ്ക്ക് വിജയിക്കാനുള്ള സാഹചര്യം നിലവിലുണ്ടെന്ന് രാജ​ഗോപാൽ ഫേസ്ബുക്ക് പോസ്റ്റിൽ വിശ​ദീകരിച്ചു. ഒരു പാലക്കാട്ടുകാരനെന്ന നിലയിൽ ആലങ്കാരികമായി നടത്തിയ അഭിപ്രായ പ്രകടനം മാത്രമാണ് പ്രസം​ഗത്തിലുള്ളതെന്നും ബിജെ പി ഇത്തവണ തിരുവനന്തപുരത്ത് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം ഒരു എ ക്ലാസ് മണ്ഡലമായി പരിഗണിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ബി ജെ പി ഊർജ്ജിതമാക്കുന്നതിനിടെയാണ് ശശി തരൂർ എം പിയെക്കുറിച്ചുള്ള ഒ രാജഗോപാലിന്റെ വാക്കുകൾ. തിരുവനന്തപുരത്തുകാരെ സ്വാധീനിക്കാൻ തരൂരിന് കഴിഞ്ഞുവെന്നും തരൂരിനെ തോൽപ്പിക്കാനാകില്ലെന്നുമായിരുന്നു പ്രതികരണം.

Read Also : ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലേക്ക് കടന്ന് കോൺഗ്രസ്; പ്രതിപക്ഷ നേതാവ് ജില്ലകളിൽ പര്യടനം നടത്തും

തിരുവനന്തപുരത്ത് വച്ച് നടന്ന ഡോ എൻ രാമചന്ദ്രൻ ഫണ്ടേഷൻ പുരസ്കാരം ശശി തരൂരിന് സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു ഒ രാജ​ഗോപാലിന്റെ പ്രസം​ഗം . തരൂരും കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും സരോദ് സംഗീതജ്ഞൻ അംജദ് അലി ഖാനുൾപ്പടെയുള്ള പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിനെത്തിയിരുന്നു. നേരത്തെ കേരളീയം സമാപന പരിപാടിയിൽ പങ്കെടുത്ത് സർക്കാരിനെ പുകഴ്ത്തിയും ഒ രാജഗോപാൽ വിവാദ പ്രതികരണം നടത്തിയിരുന്നു.

Story Highlights: O Rajagopal edited his remarks about Shashi Tharoor MP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top