Advertisement

ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഹെൻറിച്ച് ക്ലാസൻ

January 8, 2024
Google News 2 minutes Read
Heinrich Klaasen

ടെസ്റ്റിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം ഹെൻറിച്ച് ക്ലാസൻ. ഇന്ത്യയ്‌ക്കെതിരായ 2 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനെ തുടർന്നാണ് തീരുമാനമെന്ന് റിപ്പോർട്ട്. 2019 നും 2023 നും ഇടയില്‍ നാല് ടെസ്റ്റ് മത്സരങ്ങളുടെ മാത്രം ഭാഗമായിരുന്നു ക്ലാസന്‍.

ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച മധ്യനിര ബാറ്റ്സ്മാൻമാരിൽ ഒരാളായ ഹെൻറിച്ച് ക്ലാസൻ അവസാന 4 വർഷത്തിനിടെ 4 ടെസ്റ്റുകൾ മാത്രമാണ് കളിച്ചത്. ടെസ്റ്റിൽ 104 റണ്‍സാണ് 32 കാരനായ താരത്തിന്റെ സമ്പാദ്യം. ഇന്ത്യയ്‌ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച അദ്ദേഹം വെസ്റ്റ് ഇൻഡീസിനെതിരെയാണ് അവസാനമായി കളിച്ചത്.

‘ഉറക്കമില്ലാത്ത പല രാത്രികൾക്ക് ശേഷം, റെഡ്-ബോൾ ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചു. തീരുമാനമെടുക്കാൻ എടുക്കാൻ വളരെ ബുദ്ധിമുട്ടി, ഗെയിമിൽ എന്റെ ഏറ്റവും പ്രിയപ്പെട്ട ഫോർമാറ്റാണ്’-ക്ലാസൻ പറഞ്ഞു. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ക്ലാസെന്‍ ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിക്കുന്നത് തുടരും. 85 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച ക്ലാസൻ 46 ശരാശരിയിൽ 5347 റൺസ് നേടിയിട്ടുണ്ട്. തന്റെ കരിയറിൽ 12 സെഞ്ച്വറികളും 24 അർധസെഞ്ച്വറികളും നേടിയിട്ടുണ്ട്.

Story Highlights: South Africa Star Heinrich Klaasen Announces Shock Retirement From Tests

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here