Advertisement

901 പോയിൻ്റുമായി കോഴിക്കോട്, 4 പോയിൻ്റ് പിന്നിൽ കണ്ണൂർ; കൊല്ലത്ത് ഇഞ്ചോടിഞ്ച്

January 8, 2024
1 minute Read
state kalolsavam points photofinish

സംസ്ഥാന കലോത്സവം ഫോട്ടോഫിനിഷിലേക്ക്. ചാമ്പ്യൻ സ്ഥാനത്തേക്ക് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 901 പോയിൻ്റുമായി നിലവിൽ കോഴിക്കോടാണ് ഒന്നാമത്. എന്നാൽ, വെറും 4 പോയിൻ്റ് മാത്രം പിന്നിൽ, 897 പോയിൻ്റുമായി കണ്ണൂർ രണ്ടാമതുണ്ട്. മൂന്നാം സ്ഥാനത്തുള്ള പാലക്കാടും നാല് പോയിൻ്റ് വ്യത്യാസത്തിലാണ്. പാലക്കാടിനുള്ളത് 893 പോയിൻ്റ്. 860 പോയിൻ്റുമായി ആതിഥേയരായ കൊല്ലം ആറാം സ്ഥാനത്താണ്. കഴിഞ്ഞ തവണ കിരീടം ചൂടിയത് കോഴിക്കോട് ആയിരുന്നു.

സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും. 10 വേദികളിൽ ആയി 10 ഇനങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. രാവിലെ 9.30ന് ആരംഭിക്കുന്ന മത്സരങ്ങൾ ഉച്ചയോടെ അവസാനിക്കും. വൈകിട്ട് 4.30 ന് ആണ് സമാപന സമ്മേളനം. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ചലച്ചിത്രതാരം മമ്മൂട്ടി മുഖ്യാതിഥി ആകും.

Story Highlights: state kalolsavam points photofinish

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top