ഗവർണർക്കെതിരെ എൽഡിഎഫ് രാജ്ഭവൻ മാർച്ച് ഇന്ന്

ഭൂ-പതിവ് നിയമ ഭേദഗതി ബില്ലിൽ ഒപ്പുവെക്കാത്ത ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് ഇന്ന് രാജ്ഭവൻ മാർച്ച് നടത്തും. പാവപ്പെട്ട കർഷകരെയും ജനങ്ങളെയും ബാധിക്കുന്ന വിഷയത്തിൽ ഗവർണർ നിലപാട് തിരുത്തണമെന്ന് ഇടത് കർഷക സംഘടനകൾ ആവശ്യപ്പെടുന്നു. ബില്ലുമായി ബന്ധപ്പെട്ട തൻ്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സർക്കാർ തയ്യാറായിട്ടില്ലെന്ന് ഗവർണർ ആരോപിക്കുന്നു.
ഗവർണറുടെ വാദത്തെ തള്ളി റവന്യൂ വകുപ്പ് രംഗത്തെത്തി. ആരോ അയച്ച പരാതിയിൽ വിശദീകരണം ആവശ്യപ്പെട്ടാൽ നൽകാൻ കഴിയില്ലെന്ന് നിലപാടിലാണ് വകുപ്പ്. അതേസമയം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഗവർണർ ഇടുക്കിയിലാണ്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതിയുടെ ഉദ്ഘാടനത്തിനാണ് ഗവർണർ തൊടുപുഴയിലെത്തുന്നത്.
Story Highlights: LDF Raj Bhavan march against Governor today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here