രാഹുല്‍ മാങ്കൂട്ടത്തിലിനെ കൊണ്ടുപോയ പൊലീസ് വാഹനം തടഞ്ഞു; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം ശക്തം. രാഹുല്‍ മാങ്കൂട്ടത്തിലിനെ കൊണ്ടുപോയ പൊലീസ് വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഫോര്‍ട്ട് ആശുപത്രിക്ക് മുന്‍പിലാണ് രാഹുല്‍ മാങ്കൂട്ടത്തിലുള്ള പൊലീസ് വാഹനം തടഞ്ഞത്. പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വാഹനം തടഞ്ഞത്.
വൈദ്യപരിശോധനയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് പുറത്തേക്ക് വാഹനം ഇറങ്ങിയ ശേഷമായിരുന്നു വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത്. പൊലീസ് ഇടപെട്ട് പ്രവര്‍ത്തകരെ മാറ്റിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതിയിലേക്ക് കൊണ്ടുപോയത്. ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കും.
Read Also : ‘വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാൻ രാഹുൽ രാജ്യദ്രോഹിയോ തീവ്രവാദിയോ അല്ല’; വി ഡി സതീശൻ
പൊലീസിന്റെ അസ്വഭാവികമായ നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ രാഹുല്‍ മാങ്കൂട്ടത്തലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്റ്റേഷനില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നത് പൊലീസ് തടഞ്ഞു. ഫോഴ്‌സ് ഉപയോഗിച്ചാല്‍ കുറെ ഉപയോഗിക്കേണ്ടിവരുമെന്നും ഇതുവരെ താന്‍ സഹകരിച്ചുവെന്നും രാഹുല്‍ പറഞ്ഞു.
Story Highlights: Youth Congress protest against police arrest of Rahul Mamkootathil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here